CINEMA
ഭൂത് ബംഗ്ളാ വിജയം കുടുംബസമേതം ആഘോഷിച്ച് പ്രിയദർശൻ

കരിയറിലെ ആദ്യ 200 കോടി ക്ളബ് ചിത്രമായി ഭൂത് ബംഗ്ളാ മാറുമ്പോൾ കുടുംബസമേതം ആഘോഷിച്ച് സംവിധായകൻ പ്രിയദർശൻ. പ്രിയദർശനും ലിസിയും വീണ്ടും ഒന്നിച്ചതിനു പിന്നാലെ ജീവിതത്തിൽ സംഭവിച്ച വമ്പൻ തിളക്കങ്ങൾക്ക് ഇരുവരും സാക്ഷ്യം വഹിക്കുന്നു എന്ന പ്രത്യേകതയുണ്ട് . പ്രിയദർശൻ, ലിസി, മകൾ കല്യാണി, മകൻ സിദ്ധാർത്ഥ് ഭാര്യ മെർലിൻ പേരക്കുട്ടി എന്നിവരെല്ലാംആഘോഷ ചിത്രത്തിലുണ്ട്. പ്രിയദർശന്റെ 99 -ാം സിനിമയായ ഭൂത് ബംഗ്ളായിൽ അക്ഷയ്കുമാർ ആണ് നായകൻ. ധുരന്ദർ 2നുശേഷം ബോളിവുഡിൽ സൂപ്പർഹിറ്റായി മാറിയ മറ്റൊരു ചിത്രം ആണ് ഭൂത് ബംഗ്ളാ.റിലീസ് ചെയ്ത് 30 ദിവസം ദൂത് ബംഗ്ളാ ലോകവ്യാപകമായി 270കോടി നേടി . പതിനാലുവർഷങ്ങൾക്കുശേഷം അക്ഷയ് കുമാറും പ്രിയദർശനും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇത് ഏഴാം തവണയാണ് പ്രിയദർശനും അക്ഷയ് കുമാറും ഒരുമിക്കുന്നത്. അക്ഷയ് കുമാറിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയാണ് ഭൂത് ബംഗ്ളാ. ബാലാജി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഏക്താകപൂറും ശോഭ കപൂറും കേപ് ഒഫ് ഗുഡ് ഫിലിംസിന്റെ ബാനറിൽ അക്ഷയ് കുമാറും ചേർന്നാണ് ഭൂത് ബംഗ്ളാ നിർമ്മിച്ചത്. തബു, പരേഷ് റാവൽ, വാമിഖ ഗബ്ബി, അസ്രാണി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.ഇൗവർഷം അക്ഷയ് കുമാർ പ്രധാന വേഷത്തിൽ എത്തുന്ന മൂന്ന് പ്രിയദർശൻ ചിത്രങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഹേരാ ഫേരി 3, മലയാള ചിത്രം ഒപ്പത്തിന്റെ ബോളിവുഡ് റീമേക്കായ ഹൈവാൻ എന്നിവയാണ് മറ്റു ചിത്രങ്ങൾ. 2010 ൽ പുറത്തിറങ്ങിയ ഖാട്ടാ മീട്ട ആണ് ഇരുവും ഒന്നിച്ച അവസാന ചിത്രം.
Source link


