CINEMA
തത്കാലം സിനിമ ഉപേക്ഷിക്കാൻ രവി മോഹൻ

കടുത്ത മുന്നറിയിപ്പുമായി ആർതി നടൻ രവി മോഹനുമായുള്ള സൗഹൃദം ഉപേക്ഷിക്കുകയാണെന്ന സൂചന നൽകി ഗായിക കെനിഷ ഫ്രാൻസിസ് രംഗത്തു വന്നതിന് പിന്നാലെ കരഞ്ഞും പൊട്ടിത്തെറിച്ചും രവി മോഹൻ. വിവാഹമോചനം നേടുന്നതുവരെ തന്റെ സിനിമകൾ റിലീസ് ചെയ്യില്ലെന്ന് രവിമോഹൻ പറഞ്ഞു. നിരവധി അപമാനങ്ങൾ നേരിട്ടു. ഇനി, അഭിനയിക്കാൻ കഴിയുമോ എന്നറിയില്ല. വർഷങ്ങളായി വേദനയിൽ ജീവിക്കുകയാണ്. ചില പി.ആർ ഗ്രൂപ്പുകൾ ഓൺലൈനിൽ ഭീഷണിപ്പെടുത്തുന്നു. ഞാൻ പതുക്കെ തകർന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ ഞാൻ വീഴുന്നതിന് മുമ്പ് തിരിച്ചടിക്കും. എന്റെ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിന് മുൻപ് നിങ്ങളുടേത് നോക്കൂ.
Source link


