NATIIONAL

ടീമിലെടുത്തത് 18 കോടിക്ക്, സീസൺ അവസാനിക്കാറായപ്പോൾ അരങ്ങേറ്റം, എറിഞ്ഞത് വെറും 8 പന്ത്; വീണ്ടും പരുക്കേറ്റ് മടക്കം


കൊൽക്കത്ത ∙ ടീമിലെടുത്തത് 18 കോടി രൂപയ്ക്ക്, സീസണിന്റെ മുക്കാൽഭാഗവും പരുക്ക് മൂലം നഷ്ടപ്പെട്ടു, ലീഗ് മത്സരങ്ങളുടെ അവസാനഘട്ടത്തിൽ‌ ആദ്യ മത്സരം, എറിഞ്ഞത് വെറും എട്ടു പന്ത്, വീണ്ടും പരുക്ക്; പറഞ്ഞുവരുന്നത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം മതീഷ പതിരാനയെക്കുറിച്ചാണ്. ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി കളിച്ചിരുന്ന ശ്രീലങ്കൻ പേസറെ ഈ സീസണിനു മുന്നോടിയായാണ് കൊൽക്കത്ത വൻ തുകയ്ക്ക് ടീമിലെത്തിച്ചത്. എന്നാൽ ട്വന്റി20 ലോകകപ്പിനിടെയേറ്റ പരുക്കു മൂലം സീസണിന്റെ ആദ്യ പകുതി നഷ്ടമായ പതിരാന, ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലാണ് കൊൽക്കത്തയ്ത്തു വേണ്ടി അരങ്ങേറിയത്.മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 29 റൺസിന് തോൽപ്പിച്ച് പ്ലേഓഫ് പ്രതീക്ഷ നിലനിർത്തിയ കൊൽക്കത്തയ്ക്ക് അടുത്ത രണ്ടു മത്സരങ്ങൾ നിർണായകമാണ്. മതീഷ പതിരാനയുടെ പരുക്ക് എത്രത്തോളം ഗുരുതരമാണെന്നു വ്യക്തമല്ലെങ്കിലും താരത്തിനു കളിക്കാൻ സാധിച്ചില്ലെങ്കിൽ അതു ടീമിനു തിരിച്ചടിയാണ്. മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ് എന്നിവർക്കെിരെയാണ് കൊൽക്കത്തയുടെ അടുത്ത മത്സരങ്ങൾ. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @KkrKaravan എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.  


Source link

Back to top button