test del 5 copy of del 3
ജനസംഖ്യ കൂട്ടാൻ ആന്ധ്ര; മൂന്നാമത്തെ കുട്ടിക്ക് 30,000 രൂപ, നാലാമത്തെയാൾക്ക് 40,000

നരസന്നപേട്ട ∙ ജനസംഖ്യ ഉയർത്താൻ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ആന്ധ്രപ്രദേശ് സർക്കാർ. ഇനി മുതൽ മൂന്നാമത്തെ കുട്ടി ജനിക്കുമ്പോൾ 30,000 രൂപയും നാലാമത്തെ കുട്ടിക്ക് 40,000 രൂപയും സഹായമായി നൽകുമെന്ന് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു പറഞ്ഞു. രണ്ടാമത്തെ കുട്ടി ജനിക്കുമ്പോൾ 25,000 രൂപ നൽകുമെന്നു മാർച്ചിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു.സംസ്ഥാനത്തെ ജനനനിരക്ക് കുറയുന്നതിനാലാണ് സഹായം പ്രഖ്യാപിച്ചത്. ഭൂരിഭാഗം ദമ്പതികളും ഒരു കുട്ടി മതിയെന്ന തീരുമാനത്തിലാണെന്നും ആദ്യത്തേത് ആൺകുട്ടിയല്ലെങ്കിൽ മാത്രമാണ് പലരും രണ്ടാമതൊരു കുട്ടിയെപ്പറ്റി ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരവധി രാജ്യങ്ങളിലെ ജനസംഖ്യ കുറയുന്നതും പ്രായമായവരുടെ എണ്ണം കൂടുന്നതും അവരുടെ സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
Source link


