test del 5 copy of del 3

‘കോൺഗ്രസിന്റെ ഉന്നതസ്ഥാനത്തുള്ളയാൾ; 15 മിനിറ്റ് ഇരുന്നാൽ തീരാത്ത തർക്കമൊന്നും കെ.സിയുമായിട്ടില്ല’


തിരുവനന്തപുരം∙ താനും കെ.സി.വേണുഗോപാലും തമ്മിൽ ഏറെക്കാലമായുള്ള ബന്ധമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ. ലോകം മുഴുവൻ ഒന്നിച്ച് യാത്ര ചെയ്തിട്ടുള്ളവരാണ് തങ്ങൾ. ഭരണപരവും സംഘടനാപരവുമായ എല്ലാ കാര്യങ്ങളും കൂടിയാലോചിച്ചു മാത്രമേ ചെയ്യൂ. ഒരു വിഷയവും തർക്കത്തിലില്ല. കോൺഗ്രസിന്റെ ഉന്നത സ്ഥാനത്തുള്ളയാളാണ് കെ.സി. 15 മിനിറ്റ് ഇരുന്നാൽ തീരാത്ത ഒരു പ്രശ്നവും ഇരുവർക്കുമിടയിൽ ഇല്ലെന്നും വി.ഡി.സതീശൻ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി ചർച്ചയുമായുള്ള ചോദ്യങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്ന് കെ.സി.വേണുഗോപാൽ പ്രതികരിച്ചു. തന്നെ തൊട്ടാൽ കോൺഗ്രസിന്റെ രക്തമാണ് വരുക. പാർട്ടിയാണ് എല്ലാം. പാർട്ടി തീരുമാനം പറഞ്ഞാൽ അതിനൊപ്പംനിന്ന് അടിയുറച്ചുനിന്ന് പോരാടുക എന്നുള്ളതാണ് ലക്ഷ്യം. കേരളത്തിലെ കോൺഗ്രസ് സർക്കാരിനെ വളരെ പ്രതീക്ഷയോടെ ജനം നോക്കിക്കാണുകയാണ്. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന ദൗത്യമാണ് വി.ഡി.സതീശൻ സർക്കാരിനുള്ളത്. അതിന് സർക്കാരിന് പൂർണ പിന്തുണ നൽകുകയെന്ന കർതവ്യമാണ് തനിക്കുള്ളതെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.


Source link

Back to top button