LIFESTYLE

ഇന്ധന വില കേട്ട് ഇനി പേടിക്കണ്ട: ടാറ്റയുടെ ആദ്യ ഫ്ലെക്‌സ്-ഫ്യുവൽ വാഹനം വിപണിയിലേക്ക്


ന്യൂഡൽഹി: ആദ്യമായി ഫ്ലെക്‌സ്-ഫ്യുവൽ പാസഞ്ചർ വാഹനം ഇന്ത്യൻ വിപണിയിൽ എത്തിക്കാനൊരുങ്ങി ടാറ്റാ മോട്ടോഴ്സ്. 2026-ന്റെ അവസാനത്തോടെയോ 2027-ന്റെ തുടക്കത്തിലോ ടാറ്റ അവരുടെ ആദ്യത്തെ ഫ്‌ളെക്‌സ്-ഫ്യുവൽ മോഡൽ പുറത്തിറക്കാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനായി ഏറ്റവും അനുയോജ്യമായ ‘ടാറ്റ പഞ്ച്’ ഫ്ലെക്‌സ്-ഫ്യുവൽ വേരിയന്റായി ആദ്യം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോളും, എഥനോളും അല്ലെങ്കിൽ ഇവ രണ്ടിന്റെയും ഏത് അനുപാതത്തിലുള്ള മിശ്രിതവും ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുന്നവയാണ് ഫ്ലെക്‌സ്-ഫ്യുവൽ വാഹനങ്ങൾ. ഉയർന്ന അളവിൽ എഥനോൾ കലർന്ന ഇന്ധനം ഉപയോഗിക്കുന്നതിനെക്കുറിച്ച് രാജ്യത്തെ വാഹന നിർമാതാക്കളുടെ സംഘടനകളുമായി കേന്ദ്ര സർക്കാർ നിലവിൽ ചർച്ച നടത്തുന്നുണ്ട്. കാർഷിക ഉൽപ്പന്നങ്ങളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ജൈവ ഇന്ധനമായ എഥനോൾ ഉപയോഗിച്ചാൽ കാർബൺ പുറന്തള്ളൽ കുറവായിരിക്കുമെന്നതാണ് ഫ്ലെക്‌സ്-ഫ്യുവൽ വാഹനങ്ങളുടെ പ്രധാന ആകർഷണം. സാധാരണ പെട്രോൾ എഞ്ചിനുകളെ അപേക്ഷിച്ച് എഥനോളിന്റെ തുരുമ്പെടുക്കാനുള്ള സ്വഭാവത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള പ്രത്യേക എഞ്ചിൻ, ഫ്യുവൽ പമ്പുകൾ, ഇൻജക്ടറുകൾ എന്നിവയാണ് ഇത്തരം വാഹനങ്ങളിൽ ഉപയോഗിക്കുന്നത്.


Source link

Back to top button