NATIIONAL
തോൽവി ഭാരത്തിന് ന്യായീകരണമില്ല, പ്രീതി സിന്റയ്ക്കു മുന്നില്‍ മുഖം കുനിച്ചുനിന്ന് റിക്കി പോണ്ടിങ്

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം പകുതിയിൽ തുടർച്ചയായി അഞ്ചാം തോൽവി ഏറ്റുവാങ്ങിയ പഞ്ചാബ് കിങ്സിന്റെ പ്ലേ ഓഫ് യോഗ്യത തുലാസിലാണ്. സീസണിന്റെ ആദ്യ പകുതിയിൽ തുടർ വിജയങ്ങളുമായി പോയിന്റു പട്ടികയിലെ ആദ്യ നാലു സ്ഥാനങ്ങളിൽ സ്ഥിരം സ്ഥാനം ഉറപ്പിച്ച പഞ്ചാബാണ് അപ്രതീക്ഷിത തോൽവികളിൽ വലയുന്നത്. പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിപ്പിച്ച മുംബൈ ഇന്ത്യൻസാണ് കഴിഞ്ഞ ദിവസം പഞ്ചാബിനെതിരെ ആറു വിക്കറ്റു വിജയം നേടിയത്. തുടർച്ചയായ പരാജയങ്ങൾ പഞ്ചാബ് ടീം മാനേജ്മെന്റിനെയും ഉലച്ചുകഴിഞ്ഞു. മുംബൈയോടു തോറ്റതിനു പിന്നാലെ ടീം ഉടമ പ്രീതി സിന്റ പഞ്ചാബ് പരിശീലകൻ റിക്കി പോണ്ടിങ്ങിനോട് ധരംശാലയിലെ ഗ്രൗണ്ടിൽവച്ച് ഏറെ നേരം സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രീതി സിന്റയുടെ മുന്നിൽ മുഖം കുനിച്ചുനിൽക്കുന്ന റിക്കി പോണ്ടിങ്ങിൽ തോൽവിയുടെ നിരാശയും പ്രകടമായിരുന്നു.ഞായറാഴ്ച റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയാണ് പഞ്ചാബ് കിങ്സിന്റെ അടുത്ത പോരാട്ടം. സീസണിലെ ആദ്യ ഏഴു മത്സരങ്ങളിൽ ആറും വിജയിച്ച പഞ്ചാബ്, പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനങ്ങൾ ഉറപ്പിച്ച് പ്ലേ ഓഫിലെത്തും എന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ തുടർച്ചയായ തോൽവികൾ വഴങ്ങിയതോടെ ടീം പ്ലേ ഓഫ് കളിക്കുമോയെന്നു സംശയമാണ്. 12 മത്സരങ്ങളിൽ ആറു വിജയങ്ങളുള്ള പഞ്ചാബ് 13 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ്.
Source link


