test del 5 copy of del 3

വെടിനിർ‌ത്തൽ പാക്കിസ്ഥാനു വേണ്ടിയെന്ന് ട്രംപ്; ക്ഷമ ‘നശിപ്പിച്ച്’ ഇറാൻ, ഇന്ത്യക്കാർക്ക് ഇനി പലിശയിലും ‘അടി’?, ഇടിഞ്ഞ് സ്വർണം, കുതിച്ച് എണ്ണ


ഇറാനും യുഎസും തമ്മിലെ സംഘർഷം ഒടുവിൽ ഇന്ത്യയെയും ‘ഗുരുതരമായി’ വലയ്ക്കുന്നു. എൽപിജി വിലകൂട്ടിയതിന് പിന്നാലെയുള്ള ഇന്ധനവില വർധന സാരണക്കാരെ സാരമായി ബാധിച്ചു തുടങ്ങിയെന്നാണ് വിലയിരുത്തൽ. ചരക്കുകൂലി, യാത്രാച്ചെലവ് എന്നിവ ഉയരുന്നത് കുടുംബ ബജറ്റിന്റെ താളംതെറ്റിക്കും. ഇനി പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്കും കൂട്ടിയാൽ അതു ഇരുട്ടടിയായും മാറുമെന്നതാണ് ആശങ്ക.പെട്രോൾ, ഡീസൽ, സിഎൻ‌ജി വിലകൾ കൂട്ടിയത് ഒരു തുടക്കം മാത്രമാണെന്ന വിലയിരുത്തലുണ്ട്. ഇവയുടെയും ഗാർഹിക, വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജിയുടെയും വില ഇനിയും കൂട്ടാനാണ് സാധ്യത. ഇറാൻ-യുഎസ് സംഘർഷം സമീപഭാവിയിൽ അവസാനിക്കില്ലെന്ന സൂചനയാണ് യുഎസ് പ്രസിഡന്റ് ട്രംപ് നൽകുന്നത്. ഇറാനെതിരെ വെടിനിർത്തൽ പ്രഖ്യാപിച്ചത് പാക്കിസ്ഥാൻ സംയുക്ത സേനാ മേധാവി അസിം മുനീർ, പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എന്നിവർക്കു വേണ്ടി മാത്രമാണെന്ന് ട്രംപ് പറഞ്ഞു. ഫലത്തിൽ, സംഘർഷം നീളുകയും ക്രൂഡ് ഓയിൽ വില കൂടുതൽ ഉയരുകയും ചെയ്താൽ ഇന്ത്യയിലും പ്രതിസന്ധി കടുക്കും.ഇറാനുമേലുള്ള തന്റെ ക്ഷമ നശിക്കുകയാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ ഹോർമുസ് കടലിടുക്ക് തുറക്കണമെന്നാണ് ഷി ജിൻ പിങ്ങിന്റെയും നിലപാടെന്ന് ട്രംപ് പറഞ്ഞു. അതേസമയം, ചൈന ഇതുവരെ ഇറാനുമേൽ‌ നേരിട്ട് ഇതിനായി സമ്മർദം ചെലുത്തിയിട്ടില്ല.


Source link

Back to top button