NATIIONAL
ഇത് തമാശയല്ല! തിലക് വർമയ്ക്ക് നിറത്തിന്റെ പേരിൽ പരിഹാസം, ‘സൺസ്ക്രീൻ’ ഉപയോഗിക്കാൻ ഉപദേശിച്ച് അർഷ്ദീപ്– വിഡിയോ

ധരംശാല∙ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയുടെ പേരിൽ വീണ്ടും വിവാദത്തിലായി പഞ്ചാബ് കിങ്സ് പേസർ അർഷ്ദീപ് സിങ്. അർഷ്ദീപ് നിറത്തിന്റെ പേരിൽ മുംബൈ ഇന്ത്യൻസ് ബാറ്റർ തിലക് വർമയെ അപമാനിച്ചെന്നാണ് ആരാധകരുടെ വിമർശനം. ഐപിഎലിൽ പഞ്ചാബ് കിങ്സ്– മുംബൈ ഇന്ത്യൻസ് മത്സരത്തിനു മുൻപ് അർഷ്ദീപ് സ്നാപ്ചാറ്റിൽ പങ്കുവച്ച വിഡിയോയാണു പുതിയ വിവാദത്തിനു വഴി മരുന്നിട്ടത്. അർഷ്ദീപിന്റെ വിഡിയോയിൽ തിലക് വർമയെ ‘അന്ധേരെ’ (കറുത്തവൻ) എന്ന് തമാശരൂപേണ വിളിക്കുന്നത് വ്യക്തമാണ്. എന്നാൽ അർഷ്ദീപിന്റെ വാക്കുകൾ തിലക് വർമ ആദ്യം കേട്ട ഭാവം നടിച്ചില്ല.ഇൻസ്റ്റഗ്രാമിൽ 60 ലക്ഷത്തിലെറെ ആരാധകരുള്ള അർഷ്ദീപിന്റെ വിഡിയോകൾ വിവാദത്തിലാകുന്നത് ആദ്യ സംഭവമല്ല. മുൻപ് ടീമിനൊപ്പമുള്ള യാത്രയ്ക്കിടെ വിമാനത്തിൽനിന്നുള്ള ദൃശ്യങ്ങൾ അർഷ്ദീപ് പങ്കുവച്ചപ്പോൾ പഞ്ചാബ് കിങ്സിലെ സഹതാരം യുസ്‍വേന്ദ്ര ചെഹല്‍ ഇ– സിഗരറ്റ് ഉപയോഗിക്കുന്നതും ഉൾപ്പെട്ടിരുന്നു. തുടർന്ന് താരങ്ങളുടെ സമൂഹമാധ്യമ ഇടപെടലുകളിൽ ബിസിസിഐ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നത് അർഷ്ദീപ് തുടരുകയായിരുന്നു.
Source link


