test del 5 copy of del 3

‘നമ്മുടെ സാറ് മുഖ്യമന്ത്രിയായി…’: ആഹ്ലാദത്തോടെ വിനോദിനി; ‘ ഇനി മുഖ്യമന്ത്രിയെ കാണണം’


പാലക്കാട് ∙ ‘നമ്മുടെ സാറ് മുഖ്യമന്ത്രിയായി…’. കോൺഗ്രസ് നേതൃത്വം ഡൽഹിയിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചപ്പോൾ പല്ലശ്ശനയിലെ വീട്ടിലിരുന്ന് 9 വയസ്സുകാരി വിനോദിനി അമ്മ പ്രസീതയോട് പറഞ്ഞതാണിത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സപ്പിഴവുമൂലം വലതുകൈ നഷ്ടപ്പെട്ട വിനോദിനിക്ക് 6 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക കൃത്രിമക്കൈ വയ്ക്കാൻ സഹായിച്ചതു പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശനാണ്. ഇന്നലെ സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു പിന്നാലെ പല്ലാവൂരിൽ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ലഡു വിതരണത്തിനു വിനോദിനിയുമുണ്ടായിരുന്നു.


Source link

Back to top button