NATIIONAL

യൂറോപ്യൻ ട്വന്റി20 ലീഗ്; ടീം ഉടമയായി രാഹുൽ ദ്രാവിഡ്


ഡബ്ലിൻ ∙ യൂറോപ്യൻ ട്വന്റി20 പ്രിമിയർ ലീഗ് ക്രിക്കറ്റിൽ (ഇടിപിഎൽ) ടീം ഉടമയായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡ്. അയർലൻഡ്, സ്കോട്‌ലൻഡ്, നെതർലൻഡ്സ് എന്നിവിടങ്ങളിൽനിന്നുള്ള 6 ടീമുകൾ ഉൾപ്പെടുന്ന ലീഗിൽ, ഡബ്ലിൻ ഗാർഡിയൻസിന്റെ ഉടമകളിലൊരാളാണ് ദ്രാവിഡ്. ദ്രാവിഡിനു പുറമേ ഏതാനും മുൻ രാജ്യാന്തര ക്രിക്കറ്റ് താരങ്ങളും ടീം ഉടമകളായുണ്ട്. ബെൽ ഫാസ്റ്റ് ഫ്രാഞ്ചൈസിയിൽ ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‌വെലിനും ഗ്ലാസ്ഗോ ഫ്രാഞ്ചൈസിയിൽ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്‌ലിനും ആംസ്റ്റർഡാം ടീമിൽ ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ സ്റ്റീവ് വോയ്ക്കും ഉടമസ്ഥാവകാശമുണ്ട്. റോട്ടർഡാം ഫ്രാ‍ഞ്ചൈസിയിൽ ദക്ഷിണാഫ്രിക്കൻ താരങ്ങളായ ജോണ്ടി റോഡ്സിനും ഫാഫ് ഡുപ്ലെസിക്കും ഓഹരി പങ്കാളിത്തമുണ്ട്.


Source link

Back to top button