NATIIONAL

ഹൈദരാബാദിനെ ‘പഞ്ചർ’ ആക്കി മോദി സ്റ്റേഡിയത്തിൽ ഗുജറാത്തിന്റെ ‘ഗർജനം’; തുടർച്ചയായ അഞ്ചാം ജയത്തോടെ ടേബിൾ ടോപ്പർമാർ


അഹമ്മദാബാദ് ∙ ആദ്യ രണ്ടു മത്സരങ്ങളിൽ തോൽവി, പിന്നീട് തുടർച്ചയായ മൂന്നു ജയം, വീണ്ടും രണ്ടു തോൽവികൾ; ഇപ്പോഴിതാ തുടർച്ചയായ അഞ്ചാം ജയത്തോടെ ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാമതായി ഗുജറാത്ത് ടൈറ്റൻസ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 82റൺസിനു തകർത്താണ് ഗുജറാത്തിന്റെ ‘ഗർജനം’. ഗുജറാത്ത് ഉയർത്തിയ 169 റൺസെന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന്റെ ഇന്നിങ്സ്, 14.5 ഓവറിൽ 86 റൺസിൽ അവസാനിക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ, തുടക്കം മുതൽ ഹൈദരാബാദിനു പിഴച്ചു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ ട്രാവിസ് ഹെഡിനെ മുഹമ്മദ് സിറാജ് സംപൂജ്യനായി മടക്കി. തൊട്ടടുത്ത ഓവറിൽ മറ്റൊരു ഓപ്പണർ‌ അഭിഷേക് ശർമയെ (4 പന്തിൽ 6) കഗീസോ റബാദയും വീഴ്ത്തി. പവർപ്ലേ അവസാനിക്കുന്നതിനു മുൻപു തന്നെ ഇഷാൻ കിഷൻ (7 പന്തിൽ 11), സ്മരണ്‍ രവിചന്ദ്രന്‍ (15 പന്തിൽ 9) എന്നിവരെയും റബാദ മടക്കിയതോടെ ഹൈദരാബാദിന്റെ നില പരുങ്ങലിലായി. പിന്നീട് ഒരിക്കലും പോലും മത്സരത്തിലേക്ക് തിരിച്ചുവരാൻ അവർക്കായില്ല.


Source link

Back to top button