test del 5 copy of del 3

ആകാശത്ത് കണ്ടത് അന്യഗ്രഹ പ്രേതങ്ങളോ? റഡാർ കണ്ണുകളെ വെട്ടിച്ച് ‘മാന്ത്രിക’ പറക്കുംതളികകൾ! തെളിവുകൾ പുറത്തുവിട്ട് യുഎസ്


ലോകത്തിലെ ഏറ്റവും കരുത്തുറ്റ സൈനിക ശക്തിയെന്ന് അവകാശപ്പെടുന്ന അമേരിക്കയുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കി തിരിച്ചറിയപ്പെടാത്ത പറക്കുന്ന വസ്തുക്കൾ (യുഎഫ്ഒ) ആകാശത്ത് വിഹരിക്കുന്നതായി റിപ്പോർട്ട്. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് വാർ പുറത്തുവിട്ട ഏറ്റവും പുതിയ ‘വാർ.ഗവ്’ ഫയലുകളിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്. കോടികൾ വിലമതിക്കുന്ന റഡാർ സംവിധാനങ്ങളെയും എഫ്-35 ഉൾപ്പെടെയുള്ള അഞ്ചാം തലമുറ യുദ്ധവിമാനങ്ങളെയും ഈ അജ്ഞാത വസ്തുക്കൾ അനായാസം കബളിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അമേരിക്കൻ വ്യോമാതിർത്തി സംരക്ഷിക്കുന്ന അത്യാധുനിക ഏർലി വാണിങ് റഡാർ നെറ്റ്‌വർക്കുകളെ ഈ വസ്തുക്കൾ നിരന്തരം പരാജയപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. പഴ്സ്യൂ എന്നറിയപ്പെടുന്ന പുതിയ പദ്ധതിയിലൂടെ ഡീക്ലാസിഫൈ ചെയ്ത രേഖകൾ പ്രകാരം, അതിവേഗത്തിൽ സഞ്ചരിക്കുന്ന ഈ വസ്തുക്കൾ റഡാർ സ്ക്രീനുകളിൽ നിന്ന് നിമിഷനേരം കൊണ്ട് അപ്രത്യക്ഷമാവുകയും മറ്റൊരു പോയിന്റിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. സൈനിക ഉദ്യോഗസ്ഥർ ഇതിനെ ‘റഡാർ ഗോസ്റ്റ്സ്’ എന്നാണ് വിശേഷിപ്പിക്കുന്നത്.ലോകത്തിലെ ഏറ്റവും മികച്ച എഇഎസ്എ (Active Electronically Scanned Array) റഡാർ ഘടിപ്പിച്ച എഫ്-35 ലൈറ്റ്‌നിങ് II യുദ്ധവിമാനങ്ങൾക്കുപോലും ഈ വസ്തുക്കളെ കൃത്യമായി ട്രാക്ക് ചെയ്യാൻ സാധിക്കുന്നില്ല. പലപ്പോഴും പൈലറ്റുമാർ വിമാനത്തിന്റെ കോക്പിറ്റിൽ നിന്ന് ഈ വസ്തുക്കളെ നേരിട്ട് കാണുന്നുണ്ടെങ്കിലും, വിമാനത്തിലെ ഡിസ്‌പ്ലേകളിൽ ആ പ്രദേശം ‘ശൂന്യമായി’  കാണപ്പെടുന്നു. യുദ്ധവിമാനങ്ങൾ ഈ വസ്തുക്കളിലേക്ക് മിസൈലുകൾ ലോക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ അവ അമിതമായ ഇലക്ട്രോണിക് തരംഗങ്ങൾ പുറപ്പെടുവിച്ച് സെൻസറുകളെ ജാം ചെയ്യുന്നതായും റിപ്പോർട്ടിൽ പറയുന്നു.


Source link

Back to top button