test del 5 copy of del 3

ചന്ദ്രനിൽ അപ്പോളോ 12 ദൗത്യം കണ്ട ആ ‘അജ്ഞാത വെളിച്ചം’; ചിത്രങ്ങളുമായി യുഎസ്, ഇതൊക്കെ വിശ്വസിക്കാമോ?


നാസയുടെ ചരിത്രപരമായ അപ്പോളോ 12 ദൗത്യത്തിൽ നിന്നുള്ള പുതിയ ചിത്രങ്ങൾ അജ്ഞാത അസാധാരണ പ്രതിഭാസങ്ങളെ (യുഎപി) സംബന്ധിച്ച യുഎസ് ഗവൺമെന്റിന്റെ വെളിപ്പെടുത്തലിന്റെ ഭാഗമായി പുറത്തുവിട്ടു. 1969-ലെ ദൗത്യത്തിനിടെ ചന്ദ്രന്റെ ചക്രവാളത്തിനു മുകളിൽ തിളങ്ങുന്ന വിചിത്രവസ്തുക്കൾ കണ്ടതായി ഫോട്ടോകളിൽ സൂചനയുണ്ട്.നാസയുടെ നിഗമനംഅഞ്ചു പതിറ്റാണ്ടിലേറെക്കിപ്പുറം, വീണ്ടും പുറത്തുവന്ന ഈ ചിത്രങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ചാന്ദ്ര ചിത്രങ്ങളുടെ മെച്ചപ്പെടുത്തിയ പതിപ്പുകളിൽ, ശൂന്യമായ ചന്ദ്രോപരിതലത്തിന് മുകളിലുള്ള ഇരുണ്ട ആകാശത്ത് നീലകലർന്ന തിളങ്ങുന്ന പാടുകളും രൂപങ്ങളും കാണാം. അപ്പോളോ കാലഘട്ടത്തിൽ ബഹിരാകാശയാത്രികർ അന്യഗ്രഹ പ്രതിഭാസങ്ങളെയാവാം കണ്ടതെന്നതിന് തെളിവാണ് ഈ ചിത്രങ്ങളെന്ന് ഒരു വിഭാഗം യുഎഫ്ഒ ആരാധകർ അവകാശപ്പെടുന്നു. എന്നാൽ, ലെൻസ് ഫ്ലെയർ, ഫിലിമിനുണ്ടായ തകരാറുകൾ, പ്രകാശത്തിന്റെ പ്രതിഫലനങ്ങൾ, അല്ലെങ്കിൽ ക്യാമറയിൽ പതിഞ്ഞ കോസ്മിക് കിരണങ്ങൾ എന്നിവയാകാം ഇതിന് കാരണമെന്ന് മറുവിഭാഗം വാദിക്കുന്നു.


Source link

Back to top button