test del 5 copy of del 3

പഞ്ചാബിൽ എഎപിക്ക് വീണ്ടും തിരിച്ചടി; ഭഗവന്ത് മാനിന്റെ അടുത്ത ബന്ധു ബിജെപിയിൽ


ചണ്ഡീഗഡ് ∙ പഞ്ചാബ് രാഷ്ട്രീയത്തിൽ ആം ആദ്മി പാർട്ടിക്ക് (എഎപി) തിരിച്ചടിയായി മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ അടുത്ത ബന്ധു ജ്ഞാൻ സിങ് മാൻ ബിജെപിയിൽ ചേർന്നു. ജ്ഞാൻ സിങ്ങിനൊപ്പം മറ്റ് മൂന്ന് പ്രമുഖ നേതാക്കളും ബിജെപി അംഗത്വം സ്വീകരിച്ചു. ബർണാലയിൽ നിന്നുള്ള വ്യവസായിയും പ്രവാസിയുമായ ബൽജീന്ദർ സിങ് ബർണാല, ജലാലാബാദ് എംഎൽഎ ഗോൾഡി കാംബോജിന്റെ മുൻ പിഎ മഞ്ജീന്ദർ സിങ് സജൻ ഖേര എന്നിവരാണ് ബിജെപിയിൽ ചേർന്ന മറ്റുള്ളളവർ. ഭഗവന്ത് മാനിന്റെ അച്ഛന്റെ അനുജന്റെ മകനാണ് ഗ്യാൻ സിങ്.എഎപി സർക്കാരിന്റെ വിമർശകരിലൊരാളായിരുന്നു ഗ്യാൻ. പാർട്ടിയുടെ നയങ്ങളെയും തീരുമാനങ്ങളെയും പലവട്ടം ഇദ്ദേഹം ചോദ്യംചെയ്തിട്ടുണ്ട്. അടുത്തിടെയാണ് എഎപിയുടെ പഞ്ചാബിൽ നിന്നുള്ള ഏഴ് രാജ്യസഭാ എംപിമാർ രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ബിജെപിയിൽ ചേർന്നത്. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം PTIൽ നിന്ന് എടുത്തതാണ്.


Source link

Back to top button