CINEMA

ഡിഎംകെ പോയി, ഇനി കരഞ്ഞ് പണമുണ്ടാക്കാമെന്ന് പരിഹാസം; ജ്യോതികയുടെ ‘മാസ്’ മറുപടി, കൈയടിച്ച് സോഷ്യൽ മീഡിയ


തമിഴ്‌നാട്ടിലെ രാഷ്ട്രീയ മാറ്റത്തിന് പിന്നാലെ തന്നെയും കുടുംബത്തെയും അധിക്ഷേപിക്കാൻ ശ്രമിച്ചയാൾക്ക് ചുട്ട മറുപടിയുമായി നടി ജ്യോതിക. സോഷ്യൽ മീഡിയയിലെ നെഗറ്റിവിറ്റിയെ എങ്ങനെ പക്വതയോടെ നേരിടാമെന്ന് തെളിയിച്ചിരിക്കുകയാണ് താരം. ഡിഎംകെ ഭരണകാലത്തെയും താരത്തിന്റെ സാമൂഹിക ഇടപെടലുകളെയും കളിയാക്കിക്കൊണ്ടുള്ള കമന്റിനായിരുന്നു ജ്യോതികയുടെ മറുപടി.
തമിഴ്‌നാട്ടിൽ ഡിഎംകെ അധികാരം ഒഴിഞ്ഞ സാഹചര്യത്തിൽ ഇനി ജ്യോതികയും കുടുംബവും ആക്ടിവിസം വഴി പണം സമ്പാദിക്കാൻ ഇറങ്ങുമെന്നായിരുന്നു ഒരാളുടെ പരിഹാസം. ‘ഇന്റലിജന്റ് ഫൂൾ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നായിരുന്നു അധിക്ഷേപം നിറഞ്ഞ കമന്റ് വന്നത്. ‘അക്കാ, നിങ്ങൾ ഇനി ആക്ടിവിസത്തിലേക്ക് ഇറങ്ങണം. ഡിഎംകെ അധികാരത്തിൽ നിന്നും പുറത്തായല്ലൊ. ഇനി എല്ലാ വിഷയങ്ങളിലും കരഞ്ഞുകൊണ്ട് നിങ്ങൾക്കും കുടുംബത്തിനും നന്നായി പണമുണ്ടാക്കാം. ഡിഎംകെ ഭരണകാലത്ത് ഇതെല്ലാം നിങ്ങൾ മറന്നിരിക്കുകയായിരുന്നല്ലൊ’ എന്നായിരുന്നു കമന്റ്.


Source link

Back to top button