test del 5 copy of del 3

പൊലീസിൽ അടിമുടി മാറ്റംവരും; ഇടത് അനുകൂലികൾ തെറിക്കും, കസേര ഉറപ്പിക്കാൻ കരുനീക്കങ്ങൾ സജീവം


തിരുവനന്തപുരം∙ ഭരണമാറ്റത്തിനു പിന്നാലെ പൊലീസ് തലപ്പത്തും താഴേത്തട്ടിലും വന്‍മാറ്റത്തിനുള്ള കളമൊരുങ്ങുന്നു. അടിമുടി മാറ്റമുണ്ടാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കസേര ഉറപ്പിക്കാനുള്ള ചരടുവലികളും സജീവമായി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെത്തുമെന്നതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തലപ്പത്തെ നിയമനങ്ങളിലും മാറ്റമുണ്ടാകുമെന്നാണു സൂചന. ഇടതുസര്‍ക്കാരിന്റെ കാലത്തു വിവാദങ്ങളില്‍പെട്ട എം.ആര്‍.അജിത്കുമാറും പട്ടികയിലുണ്ട്. യോഗേഷ് ഗുപ്തയ്ക്ക് നാലു വര്‍ഷവും മനോജ് ഏബ്രഹാമിന് 5 വര്‍ഷവും സര്‍വീസുണ്ട്. പുതിയ സര്‍ക്കാര്‍ വരുന്നതോടെ എഡിജിപി മുതല്‍ എസ്‌ഐ വരെ സമഗ്രമായ അഴിച്ചുപണി ഉണ്ടാകും. പിണറായി സര്‍ക്കാര്‍ അവസാനഘട്ടത്തില്‍ മാറ്റി നിര്‍ത്തിയ യോഗേഷ് ഗുപ്ത പ്രധാന ചുമതലയിലേക്ക് എത്താനാണ് സാധ്യത.അതിനൊപ്പം ഇടത് അനുകൂല ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്ന് കോണ്‍ഗ്രസ് അനുകൂല പൊലീസ് സംഘടനകള്‍ ശക്തമായ സമ്മര്‍ദം ആരംഭിച്ചു കഴിഞ്ഞു. സ്ഥലം മാറ്റേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മുൻ ഭരണകാലത്തു മറ്റു ജില്ലകളിലേക്ക് അകാരണമായി മാറ്റിയ ഉദ്യോഗസ്ഥരെ തിരികെ നിയമിക്കണമെന്നും വലത് സംഘടന നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.


Source link

Back to top button