test del 5 copy of del 3

അടിയായി മോദിയുടെ ആഹ്വാനം; വിപണിയിൽ തകർച്ച, ഇടിഞ്ഞ് ജ്വല്ലറി, ട്രാവൽ, ടൂറിസം, വളം, വിമാനക്കമ്പനി ഓഹരികൾ


പ്രധാനമന്ത്രി നരേന്ദ്ര മോദി ‘കോവിഡ് കാലത്തിന്’ സമാനമായി നടത്തിയ അപ്രതീക്ഷിത ആഹ്വാനങ്ങൾ ഓഹരി വിപണിക്ക് കനത്ത അടിയായി. ഇറാൻ-യുഎസ് സംഘർഷം നീളുമെന്ന സൂചനകളും ക്രൂഡ് ഓയിൽ വിലക്കയറ്റവും സൃഷ്ടിച്ച ആഘാതത്തിന് പുറമേയാണ് മോദിയുടെ വാക്കുകളും വിപണിയിൽ ‘മുറിവേൽപ്പിച്ചത്’.ട്രാവൽ ആൻഡ് ടൂറിസം, പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ എന്നിവയുടെ ഓഹരികളും 7% വരെ വീണു. ഇൻഡിഗോ, ബിപിസിഎൽ, ഇന്ത്യൻ ഹോട്ടൽസ്, എച്ച്പിസിഎൽ, ഇന്ത്യൻ ഓയിൽ, ലെമൺ ട്രീ തുടങ്ങിയവയാണ് ചുവന്നത്. കേരളം ആസ്ഥാനമായ കേന്ദ്ര വളം നിർമാണക്കമ്പനിയായ ഫാക്ടിന്റെ ഓഹരികൾ 1.88% താഴ്ന്നു.പ്രധാനമായും 6 കാര്യങ്ങളാണ് മോദി ആഹ്വാനം ചെയ്തത്: 1) വർക്ക് ഫ്രം ഹോം: ഇന്ധന ഉപഭോഗം നിയന്ത്രിക്കാനായി പരമാവധി വർക്ക് ഫ്രം ഹോം നടപ്പാക്കുക.  2) യോഗം ഓൺലൈനിൽ: മീറ്റിങ്ങുകൾ പരമാവധി ഓൺലൈനാക്കുക. 3) പെട്രോളും ഡീസലും വാങ്ങുന്നത് കുറയ്ക്കുക: ഇറക്കുമതി ആശ്രയത്വം കുറയ്ക്കേണ്ടതുണ്ട്. ഇന്ധന ഉപഭോഗം പരമാവധി കുറയ്ക്കുക. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുക. 4) വിദേശയാത്ര ഒഴിവാക്കൂ: വിദേശനാണയ ശേഖരം സംരക്ഷിക്കണം. അത്യാവശ്യമല്ലാത്ത വിദേശ യാത്രകൾ വേണ്ടെന്ന് വയ്ക്കൂ.  5) സ്വർണം അത്യാവശ്യത്തിന് മാത്രം: അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക. സ്വർണം ഇറക്കുമതി കുറയ്ക്കേണ്ടത് അനിവാര്യമാണ്. 6) പൊതുഗതാഗതം പ്രയോജനപ്പെടുത്തുക: പൊതുഗതാഗത സംവിധാനം പരമാവധി ഉപയോഗിക്കുക. കാർ പൂളിങ് പ്രയോജനപ്പെടുത്താം. ഒരേസ്ഥലത്തേക്ക് ഓരോരുത്തരും ഓരോ കാറിൽ പോകുന്നതിന് പകരം, പറ്റുമെങ്കിൽ ഒരുകാറിൽ പോകാൻ ശ്രമിക്കുക.


Source link

Back to top button