CINEMA
ദസരി ദേശീയ അവാർഡ് ഏറ്റുവാങ്ങി ആർ. ബാൽക്കി

ഇന്ത്യൻ സിനിമയിലെ മുതിർന്ന ചലച്ചിത്ര നിർമ്മാതാക്കളിൽ ഒരാളായ ദസരി നാരായണ റാവുവിന്റെ ജന്മദിനത്തിൽ തെലുങ്ക് ഫിലിം ഡയറക്ടേഴ്സ് അസോസിയേഷൻ (TFDA) നേതൃത്വത്തിൽ സംവിധായക ദിനം ആചരിച്ചു. പ്രസിഡന്റ് വി.എൻ. ആദിത്യ, ജനറൽ സെക്രട്ടറി പി.വി. രാമ റാവു, ട്രഷറർ സായ് രാജേഷ് എന്നിവർ നേതൃത്വം നൽകി. കലായിക ഫൗണ്ടേഷന്റെ ബാനറിൽ നാരായണയാണ് ഈ വർഷത്തെ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ അംഗീകരിച്ച് നിർമാതാവ് ആർ. ബാൽക്കിക്ക് ദസരി ദേശീയ അവാർഡ് സമ്മാനിച്ചു. നവാഗത സംവിധായകനുള്ള അവാർഡ് റാം ജഗദീഷും ഏറ്റുവാങ്ങി. ഭാവി തലമുറയിലെ ചലച്ചിത്ര പ്രവർത്തകർക്ക് പ്രചോദനം നൽകുന്ന ഇത്തരം പരിപാടികൾ സംഘടിപ്പിച്ചതിന് തെലുങ്ക് ചലച്ചിത്ര വ്യവസായത്തെ നടൻ മോഹൻബാബു അഭിനന്ദിച്ചു. വാർത്താ പ്രചാരണം: പി. ശിവപ്രസാദ്
Source link


