test del 5 copy of del 3

‘പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് കിട്ടണം; ചില കീഴ്‍വഴക്കങ്ങൾ മാറണം’


ന്യൂഡൽഹി∙ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അത് സിപിഐക്ക് കിട്ടണമെന്നും ഡല്‍ഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ബിനോയ് വിശ്വം പറഞ്ഞു. ‘‘പ്രതിപക്ഷ ഉപനേതൃസ്ഥാനം, കീഴ്‌വഴക്കമാണെന്നും സാങ്കേതികമാണെന്നുമാണ് സിപിഎം സഖാക്കൾ പറഞ്ഞത്. ഭരണഘടനാ പ്രകാരം അങ്ങനെയൊന്നില്ലെന്നും പറഞ്ഞു. അത് ഞങ്ങൾക്കും അറിയാം. ഭരണഘടനാപ്രകാരം അങ്ങനെയൊന്നില്ല. പക്ഷേ, കേരളത്തിൽ അതുണ്ട്. എല്ലാ തവണയും പ്രതിപക്ഷ നേതാവും ഉപനേതാവും ഒരു പാർട്ടിയിൽനിന്നുതന്നെ ആകണമെന്ന് നിർബന്ധമൊന്നുമില്ല. അങ്ങനെ ആരും പറയുന്നുമില്ല, അങ്ങനൊരു കീഴ്‌വഴക്കവുമില്ല. അത് മാറിവരാം. ചില വഴക്കങ്ങൾ മാറണം. അങ്ങനെ മാറേണ്ട ഒരു വഴക്കമാണിത്. ഇത് മാറും’’– ബിനോയ് വിശ്വം പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടി വിട്ട് വേറെ പാർട്ടിയിലേക്ക് പോയവരെ വിളിക്കാൻ വേറെ പേരില്ല. അത് വർഗ വഞ്ചകരെന്നാണ്. അങ്ങനെയുള്ളവർ ‍ഞങ്ങളുടെ പാർട്ടിയിലും ഉണ്ടായി. എല്ലാ പരാജയങ്ങളും ഗൗരവമുള്ളതാണ്. കമ്യൂണിസ്റ്റ് പാർട്ടികൾക്ക് കാരണം കണ്ടെത്താനും തിരുത്താനും മുന്നോട്ടുപോകാനും ഘടനയുണ്ട്. ഭീരുക്കളെ പോലെ നിലവിളിക്കാൻ പാടില്ല. അവർ‌ ശത്രുവിന്റെ വാദങ്ങൾ ഏറ്റുപിടിക്കാനും പാടില്ല. പ്രസ്ഥാനം തന്നെയാണ് ശരി, പ്രസ്ഥാനമാണ് ഭാവി. എൽഡിഎഫ് അല്ലാതെ മറ്റൊരു പോംവഴി ഇല്ല’’–ബിനോയ് വിശ്വം പറഞ്ഞു.


Source link

Back to top button