NATIIONAL

1 6 6 6 6 6 4 6: ചെപ്പോക്കിൽ ഉർവിലിന്റെ താണ്ഡവം, വേഗമേറിയ ഫിഫ്റ്റിക്കു ശേഷം ഉയർത്തിക്കാണിച്ച പേപ്പറിൽ എഴുതിയിരുന്നത് ഇങ്ങനെ– വിഡിയോ


ചെന്നൈ ∙ 1 6 6 6 6 6 4 6 1 0: ഇതൊരു മൊബൈൽ നമ്പറല്ല, ചെന്നൈ സൂപ്പർ കിങ് താരം ഉർവിൽ പട്ടേൽ ലക്നൗവിനെതിരെ നേരിട്ട ആദ്യ പത്തു പന്തുകളിൽ നേടിയ സ്കോറാണ്. 10 പന്തിൽ 42 റൺസ്, നേരിട്ട ആദ്യ എട്ടു പന്തികളിൽ ആറും സിക്സ്, ഒരു ഫോർ. വെറും 13 പന്തിൽ അർധസെഞ്ചറി. ചെപ്പോക്ക് സ്റ്റേഡിയത്തിൽ കണ്ടത് ഉർവിൽ പട്ടേൽ എന്ന 27 വയസ്സുകാരൻ ഗുജറാത്ത് താരത്തിന്റെ അഴിഞ്ഞാട്ടമാണ്. വെറും 23 പന്തിൽ 8 സിക്സറുകളുടെയും രണ്ടു ഫോറുകളുടെയും അമ്പടിയോടെ 65 റൺസെടുത്താണ് ഉർവിൽ പട്ടേൽ പുറത്തായത്. ഐപിഎൽ ഇന്നിങ്സിൽ നേരിട്ട ആദ്യ എട്ടു പന്തിൽ ആറ് സിക്സറുകൾ പറത്തുന്ന ആദ്യ ബാറ്ററാണ് ഉർവിൽ പട്ടേൽ. എട്ട് പന്തിൽ 41* റൺസ് താരം നേടി, ഐപിഎലിൽ ആദ്യ എട്ട് പന്തുകൾക്ക് ശേഷം ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്കോർ 33 ആയിരുന്നു. ആദ്യ 10 പന്തിൽ നേടിയ 42 റൺസും റെക്കോർഡാണ്. 2015ൽ ആർസിബി താരം എ.ബി.ഡിവില്ലിയേഴ്സ് നേടിയ 41* റൺസായിരുന്നു ഇതുവരെയുള്ള ഉയർന്ന സ്കോർ. ഉർവിൽ പട്ടേലിന്റെ ഇന്നിങ്സ് കരുത്തിൽ പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റൺസാണ് ചെന്നൈ അടിച്ചുകൂട്ടിയത്. ചെന്നൈയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പവർപ്ലേ സ്കോറാണിത്. 2014ൽ പഞ്ചാബിനെതിരായ ക്വാളിഫയറിൽ നേടിയ 100/2 ആണ് ഏറ്റവും ഉയർന്നത്. പത്താം ഓവറിൽ ഷഹബാസ് അഹമ്മദിന്റെ പന്തിൽ ആവേശ് ഖാന് ക്യാച്ച് നൽകിയാണ് ഉർവിൽ പുറത്തായത്. അപ്പോഴേയ്ക്കും ചെന്നൈ സ്കോർ 126ൽ എത്തിയിരുന്നു.


Source link

Back to top button