test del 5 copy of del 3
പോകാൻ മറ്റൊരിടമില്ല..; ആ കണ്ണുകളിൽ നിന്നാെഴുകുന്ന കണ്ണുനീരിനു ശമനമില്ലാതായി…

രാജകുമാരി ∙ 5 പതിറ്റാണ്ടിലധികമായി പൂപ്പാറയിൽ പന്നിയാർ പുഴയുടെ തീരത്തു വീട് വച്ച് താമസിച്ചിരുന്ന 100 വയസ്സുകാരി ശിവാമ്മാളിന്റെ 2 കണ്ണുകൾക്കും കാഴ്ചശക്തിയില്ല. എന്നാൽ താനും കുടുംബവും കുടിയിറക്കപ്പെട്ടത് തിരിച്ചറിഞ്ഞതു മുതൽ കാഴ്ചയുടെ വെളിച്ചമില്ലാത്ത ആ കണ്ണുകളിൽ നിന്നാെഴുകുന്ന കണ്ണുനീരിനു ശമനമില്ലാതായി. മക്കളും മരുമക്കളും കൊച്ചുമക്കളുമടങ്ങുന്ന 10 അംഗ കുടുംബമാണ് ശിവാമ്മാളുടേത്. പോകാൻ മറ്റാെരു സ്ഥലവുമില്ലാത്തതിനാൽ പഞ്ചായത്ത് അനുവദിച്ച പൂപ്പാറ ടൗണിലെ ഷോപ്പിങ് കോംപ്ലക്സിന്റെ മൂന്നാം നിലയിലെ മുറിയിലേക്ക് ഇവർ താമസം മാറി.പൂപ്പാറ ടൗണിലെ കയ്യേറ്റം ഒഴിപ്പിക്കൽ: രാഷ്ട്രീയ വിവാദം കാെഴുക്കുന്നു രാജകുമാരി ∙ പൂപ്പാറ ടൗണിലെ പുറമ്പോക്കു ഭൂമിയിൽ നിർമിച്ച കെട്ടിടങ്ങൾ ഒഴിപ്പിച്ചു പാെളിച്ചു മാറ്റിയതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം കാെഴുക്കുന്നു. ഒഴിപ്പിക്കലിലേക്ക് എത്തിച്ചത് കോൺഗ്രസ്–ബിജെപി ഇടപെടലുകളാണെന്ന് സിപിഎം ശാന്തൻപാറ ഏരിയ സെക്രട്ടറി വി.വി.ഷാജി പറഞ്ഞു. കുടിയാെഴിപ്പിക്കലിന് ഇരയായ കുടുംബങ്ങളെ സംരക്ഷിക്കാൻ എല്ലാ ഇടപെടലുകളും നടത്തുമെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി. എൽഡിഎഫ് സർക്കാരിനെതിരെ കോൺഗ്രസ് പൂപ്പാറയിൽ പതിറ്റാണ്ടുകളായി വീട് വച്ച് താമസിക്കുകയും കച്ചവട സ്ഥാപനങ്ങൾ കാെണ്ട് ഉപജീവനം നടത്തുകയും ചെയ്തിരുന്നവരെ ദാക്ഷിണ്യമില്ലാതെ കുടിയിറക്കിയത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്നും ഇവരെ കുടിയിറക്കുമെന്ന് അറിയാമായിരുന്നിട്ടും പുനരധിവാസ പദ്ധതി നടപ്പാക്കാത്തതു സിപിഎം ഭരിക്കുന്ന ശാന്തൻപാറ പഞ്ചായത്തിന്റെ വീഴ്ചയാണെന്നും കോൺഗ്രസ് ശാന്തൻപാറ മണ്ഡലം പ്രസിഡന്റ് ബിജു വട്ടമറ്റം പറഞ്ഞു. 2023ൽ 88 കെട്ടിടങ്ങളും ഒഴിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കടകൾ മാത്രമേ ഒഴിപ്പിക്കുകയുള്ളൂവെന്ന് സിപിഎമ്മും പഞ്ചായത്ത് അധികൃതരും തെറ്റിദ്ധരിപ്പിച്ചു.
Source link


