CINEMA

‘പുതിയ തുടക്കങ്ങൾക്കായി വഴിമാറുന്നു’; ഇനി സ്ഥാനങ്ങൾ വഹിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അൻസിബ

കൊച്ചി: താരസംഘടനയായ അമ്മയിൽ ഭാരവാഹിത്വത്തിലേയ്ക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ആഗ്രഹിക്കുന്നില്ലെന്ന് നടി അൻസിബ ഹസൻ. ശക്തവും കരുണയും ആർജ്ജവവുമുള്ള ഒരു പുതിയ യുവനിര കടന്നുവരട്ടേയെന്നും നടി ആശംസിച്ചു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ‘സ്നേഹത്തിന് നന്ദി പുതിയ തുടക്കങ്ങൾക്കായി വഴിമാറുന്നു, മാറ്റം അനിവാര്യമാണ്, അത് കരുത്തുള്ള യുവതലമുറയിൽ നിന്നാകട്ടെ’- എന്ന കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം

പ്രിയപ്പെട്ടവരേ,
എന്റെ ജീവിതയാത്രയിൽ എനിക്കുലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ്. അതിന് വാക്കുകൾകൊണ്ട് നന്ദി പറയുന്നത് അപൂർണമായിരിക്കും. ഒപ്പം നിൽക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിൽ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് എന്റെ ഏറ്റവും വലിയ പുരസ്കാരം.


‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട് ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആർജ്ജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

അൻസിബയും ടിനി ടോമും തമ്മിലെ അസ്വാരസ്യങ്ങളും പരാതികളും അമ്മ ഭരണസമിതിയുടെ പിളർപ്പിന് കാരണമായിരുന്നു. ശ്വേതമേനോൻ പ്രസിഡന്റും കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയുമായ 17 അംഗ ഭരണസമിതി ഒന്നടങ്കം രാജിവച്ചു. 31 വർഷത്തെ പുരുഷാധിപത്യം തകർത്തെത്തിയ ഭരണസമിതിയാണ് 10 മാസം പിന്നിട്ടപ്പോൾ തമ്മിൽത്തല്ലി പിരിഞ്ഞത്. അമ്മയുടെ അംഗത്വവും ശ്വേത രാജിവച്ചു.


Source link

Back to top button