NEWS
‘ഇത്ര സ്നേഹിച്ചിട്ടും തനിച്ചാക്കിയില്ലേ…’; പ്രതിശ്രുത വരനെ തന്ത്രപൂർവം കൊലപ്പെടുത്തി; യുവതി പിടിയിലായതിങ്ങനെ

പുണെ∙ മഹാരാഷ്ട്രയിലെ വ്യവസായിയുടെ മകൻ കേതൻ വിശാൽ അഗർവാളിനെ പ്രതിശ്രുതവധു സിയ ഗോയലും കാമുകനും കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത് ഏറെ നാളത്തെ ആസൂത്രണത്തിന് ഒടുവിലാണെന്ന് പൊലീസ്. ആദ്യം അപകടമരണമെന്ന വിലയിരുത്തലിലായിരുന്നു പൊലീസ്. ഫോൺ രേഖകളും സാഹചര്യത്തെളിവുകളും വിശകലനം ചെയ്താണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. സിയയുടെ കാമുകൻ ചേതൻ ബാബുലാൽ ചൗധരിയും അറസ്റ്റിലായി.ജൂൺ 18 നായിരുന്നു കൊലപാതകം. ബന്ധത്തിന് തടസ്സമാകുമെന്ന് കണ്ടതോടെയാണ് കേതനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. ലോഹഗഡ് കോട്ട സന്ദർശിക്കുന്നതിനിടെ കേതൻ കാൽതെറ്റി കൊക്കയിൽ വീണെന്നാണ് സിയ പൊലീസിനോടും വീട്ടുകാരോടും പറഞ്ഞത്. മൃതശരീരം കൊക്കയിൽനിന്ന് കണ്ടെത്തിയതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ വൈകാരികമായ ഒരു സ്റ്റോറി സിയ പങ്കുവച്ചിരുന്നു. ‘എന്റെ ജന്മദിനത്തിൽ നീ എന്നെ തനിച്ചാക്കി പോയി. ഞാൻ നിന്നെ ഇത്രയധികം സ്നേഹിച്ചിട്ടും നീ എന്തിനാണ് എന്നെ വിട്ടുപോയത്? ആത്മാവിന് നിത്യശാന്തി നേരുന്നു’–സ്റ്റോറിയിൽ പറഞ്ഞതിങ്ങനെ.
Source link


