NEWS
ഹോട്ടൽ ജീവനക്കാരിയെ ലഹരിമരുന്നു നൽകി പീഡിപ്പിച്ചു; ഗുണ്ടകൾ അറസ്റ്റിൽ

കൊച്ചി ∙ ഹോട്ടൽ ജീവനക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയും ലഹരിമരുന്ന് നൽകിയും ക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ ഗുണ്ടകൾ അറസ്റ്റിൽ. ഒട്ടേറെ കേസുകളിൽ പ്രതിയായ മട്ടാഞ്ചേരി പുതിയ റോഡ് കൊച്ചുപറമ്പിൽ അട്ടാണി അനീഷ് (43), കൊല്ലം മയ്യനാട് സ്വദേശി ഫിറോസ് (24) എന്നിവരാണ് എറണാകുളം സിറ്റി പൊലീസിന്റെ പിടിയിലായത്. മൂന്നുമാസം മുൻപ് അനീഷ് യുവതിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ലോഡ്ജിൽ വച്ച് ഫിറോസും പീഡിപ്പിക്കുകയായിരുന്നു.എറണാകുളത്തെ ഹോട്ടലിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയായ 24കാരിയെ കഴിഞ്ഞ മാർച്ചിലാണ് അട്ടാണി അനീഷ് മട്ടാഞ്ചേരി പുതിയ റോഡിലുള്ള സ്വന്തം വീട്ടിലെത്തിച്ച് ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ അനീഷ് ഇത് തന്റെ കൂട്ടാളിയായ ഫിറോസിന് കൈമാറി. ഈ ദൃശ്യങ്ങളുമായി ഫിറോസ് ഒരാഴ്ച മുമ്പ് കലൂർ മെട്രോ സ്റ്റേഷന് സമീപത്ത് വച്ച് യുവതിയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭയപ്പെടുത്തി എറണാകുളം എസ്ആർഎം റോഡിലെ ലോഡ്ജിലേക്ക് കൊണ്ടുപോയി. യുവതിക്ക് ബലമായി ലഹരിമരുന്ന് നൽകിയ ശേഷമായിരുന്നു പീഡനം. മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ ഇല്ലാത്ത യുവതി 15 വയസ്സ് വരെ എറണാകുളത്തെ അനാഥാലയത്തിലും പിന്നീട് ആലപ്പുഴയിലെ ഒരു ബന്ധുവീട്ടിലുമായിരുന്നു വളർന്നത്. പ്രായപൂർത്തിയായ ശേഷമാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെയും മറ്റും ഹോട്ടലുകളിൽ ജോലി ചെയ്തു തുടങ്ങിയത്.
Source link


