test del 5 copy of del 3
ഗ്യാസില്ല: കല്യാണ സീസണിൽ കേറ്ററിങ്, റസ്റ്ററന്റ് മേഖല സ്തംഭനാവസ്ഥയിൽ, നേരെയാകാൻ ആഴ്ചകളെടുക്കുമെന്ന് ഏജൻസികൾ

തിരുവനന്തപുരം ∙ പാചകവാതകം സമയത്ത് ലഭിക്കാത്തതു മൂലം സംസ്ഥാനത്ത് കേറ്ററിങ് മേഖല സ്തംഭനാവസ്ഥയിൽ. വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും സജീവമായ സീസണിലാണ് വലിയ പ്രതിസന്ധി. ബുക്ക് ചെയ്ത് ആഴ്ചകളായാലും സിലിണ്ടർ ലഭിക്കാത്തത് പ്രവർത്തനത്തെ ബാധിച്ചതായി ഹോട്ടൽ, റസ്റ്ററന്റ് ഉടമകളും ചൂണ്ടിക്കാട്ടി. ക്ഷാമം തുടർന്നാൽ ഹോട്ടൽ ഭക്ഷണത്തിനു വില വർധിപ്പിക്കേണ്ടിവരുമെന്നും ഇവർ പറയുന്നു. പ്രധാന പ്ലാന്റുകളിൽ നിന്നുള്ള ലോഡിങ്ങിലെ കുറവ് വിതരണ ശൃംഖലയെ ബാധിച്ചു. റീഫില്ലിങ്ങിലെ കാലതാമസവും പുതിയ സിലിണ്ടറുകളുടെ കുറവും പ്രതിസന്ധി ഗുരുതരമാക്കി. വിതരണം സാധാരണ നിലയിലാകാൻ ആഴ്ചകൾ എടുത്തേക്കുമെന്നാണ് ഗ്യാസ് ഏജൻസി ഉടമകൾ നൽകുന്ന സൂചന.
Source link


