NATIIONAL
ഇഷാനും ക്ലാസനും അർധ സെഞ്ചറി, ഇറങ്ങിയവരെല്ലാം നിന്നടിച്ചു, പഞ്ചാബിനെതിരെ ഹൈദരാബാദിന് വമ്പൻ സ്കോർ

ഹൈദരാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിന് 236 റൺസ് വിജയലക്ഷ്യമുയർത്തി സൺറൈസേഴ്സ് ഹൈദരാബാദ്. ഹോം ഗ്രൗണ്ടിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 235 റൺസടിച്ചു പുറത്തായി. ഹെൻറിച് ക്ലാസനും ഇഷാൻ കിഷനും ഹൈദരാബാദിനായി അർധ സെഞ്ചറികൾ നേടി. 43 പന്തുകൾ നേരിട്ട ക്ലാസൻ നാലു സിക്സുകളും മൂന്ന് ഫോറുകളും ഉൾപ്പടെ 69 റൺസാണു നേടിയത്. 32 പന്തുകളിൽനിന്ന് ഇഷാൻ കിഷന്‍ 55 റൺസും സ്വന്തമാക്കി.8.1 ഓവറിൽ 100 കടന്ന സൺറൈസേഴ്സ്, 17.1 ഓവറിൽ 200 ലെത്തി. അവസാന ഓവറുകളിൽ നിതീഷ് റെഡ്ഡിയും ബൗണ്ടറികൾ കണ്ടെത്തിയതോടെ ഹൈദരാബാദ് സുരക്ഷിതമായ നിലയിലെത്തി. അവസാന അഞ്ചോവറുകളില്‍ 61 റൺസാണ് ഹൈദരാബാദ് അടിച്ചെടുത്തത്. പഞ്ചാബിനായി അർഷ്ദീപ് സിങ്, ലോക്കി ഫെർഗൂസന്‍, യുസ്‍വേന്ദ്ര ചെഹൽ, വിജയകുമാർ വൈശാഖ് എന്നിവർ ഓരോ വിക്കറ്റുവീതം വീഴ്ത്തി.
Source link


