test del 5 copy of del 3
കടലാസ് ലാഭിക്കാമെന്നു മാത്രം, മമതയുടെ ആ തീരുമാനം വെറുതേ; ഭരണഘടനാപരമായി നിലനിൽക്കില്ല

ന്യൂഡൽഹി ∙ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചുള്ള കത്ത് ഗവർണർക്കു നൽകില്ലെന്ന തീരുമാനത്തിലൂടെ ഒരു ഷീറ്റ് കടലാസ് ലാഭിക്കാൻ മാത്രമേ മമത ബാനർജിക്ക് കഴിയു. അല്ലാതെ, ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുന്ന തീരുമാനമല്ല അത്. മുഖ്യമന്ത്രി രാജിക്കത്തു നൽകുന്നതും കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ നിർദേശിക്കുന്നതും ഭരണസംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിനുള്ള കീഴ്‌വഴക്കങ്ങളാണ5 നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളുടെ ഫലം ദേശീയ പ്രതിപക്ഷത്തിന്റെ ശബ്ദം ദുർബലമാക്കുമെന്നാണ് കഴിഞ്ഞ ദിവസം വിലയിരുത്തപ്പെട്ടത്. മമതയ്ക്കു പുറമേ, എം.കെ.സ്റ്റാലിനും പിണറായി വിജയനും നേതൃത്വം നൽകിയ സർക്കാരുകളുടെ പതനംതന്നെ കാരണം. എന്നാൽ, പ്രതിപക്ഷ ഐക്യം ബലപ്പെടുന്നതിനുള്ള വഴിത്തിരിവുണ്ടാക്കുന്നതായി മാറി ഇന്നലെ മമത തുറന്ന പുതിയ പോർമുഖം. തൃണമൂലിന്റെ പതനത്തിൽ തന്റെ പാർട്ടിക്കാർ ആഹ്ലാദിക്കുന്നത് പരസ്യമായി വിമർശിച്ച് പ്രതിപക്ഷത്തിന്റെയും കോൺഗ്രസിന്റെയും നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയതുതന്നെ അതിനു തെളിവാണ്. രാഹുലിനു പുറമേ സോണിയ ഗാന്ധി, ഉദ്ധവ് താക്കറെ, അരവിന്ദ് കേജ്‌രിവാൾ, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഹേമന്ത് സോറൻ തുടങ്ങിയവർ തന്നെ വിളിച്ചെന്നും ഐക്യം ശക്തമാകുന്നുവെന്നും മമത തന്നെ ഇന്നലെ പ്രസ്താവിച്ചിട്ടുമുണ്ട്.
Source link


