സായിയോടൊപ്പം ചുവടുമായി ഇനി ഭാഗ്യശ്രീ ബോർസെ

തമിഴിലെ യുവസംഗീത സംവിധായകനും ഗായകനുമായ സായ് അഭ്യങ്കറുടെ ആറാമത്തെ ഇൻഡിപെൻഡന്റ് മ്യൂസിക് സിംഗിളിൽ ഭാഗ്യശ്രീ ബോർസെ. ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. സായ്‌യുടെ ആദ്യ ഇൻഡിപെൻഡന്റ് സിംഗിളായ ‘കച്ചിസേറ “യിൽ നടി സംയുക്ത വിശ്വനാഥനായിരുന്നു ഒപ്പം. സായിയെ സെൻസേഷണൽ ഗായകനും സംഗീത സംവിധായകനുമാക്കിയ ‘ആസ കൂട” ഗാനത്തിൽ പ്രീതീ മുകുന്ദനും . ‘സിത്തിര പുത്തിരി”യിൽ മീനാക്ഷി ചൗധരിയും ‘വീഴി വിക്കുരാ”യിൽ സാൻവി മേഘ്‌നയുമായിരുന്നു. ‘പവഴ മല്ലി” എന്നു പേരിട്ടഅഞ്ചാമത്തെ സിംഗിളിൽ ഗാനം ആലപിച്ചത് സായ് അഭ്യങ്കറാണ്. ഒപ്പം നടിയും ഗായികയുമായ ശ്രുതിഹാസനുമുണ്ട്. സായ്‌യും കയാദു ലോഹറും ‘പവഴമല്ലി”യിൽ ചുവടുവയ്ക്കുന്നു. ‘ആസ കൂട”യ്ക്കുശേഷം സംവിധായകൻ തേജു ഭരദ്വാജിനൊപ്പം സായ് ഒന്നിക്കുന്നുവെന്ന പ്രത്യേകതയും പവഴമല്ലിക്കുണ്ട്. ‘സിത്തിര പുത്തിരി”ക്ക് വരികൾ എഴുതിയ വിവേക് തന്നെയാണ് പുതിയ സിംഗിളിന്റെയും ഗാനരചയിതാവ്. യുട്യൂബിൽ റെക്കോർഡുകൾ സൃഷ്ടിച്ചതാണ് ‘കച്ചിസേറ”യും ‘ആസ കൂട”യും. . നികേത് ബൊമ്മിയാണ് ഛായാഗ്രഹണം. വിക്കിപവ് എഡിംഗും വി.എഫ്.എക്‌സും നിർവഹിച്ചു. മലയാളത്തിലെയും തമിഴിലെയും ശ്രദ്ധേയ കൊറിയോഗ്രാഫർ എം.ഷെരീഫ് ആണ് മ്യൂസിക് വീഡിയോയ്ക്ക് ചുവടുകൾ ഒരുക്കിയിരിക്കുന്നത്.
Business ⏭️


