CINEMA

ആറ് സൗജന്യ സിലിണ്ടറുകൾ,​ സ്ത്രീകൾക്ക് 2500 രൂപ; തമിഴ്നാട്ടിലെ ജനങ്ങളെ വിജയ് കൈയിലെടുത്തതിന് പിന്നിലെ മാസ്റ്റർപ്ലാൻ


നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ തന്നെ ദളപതി വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടി.വി.കെ )​ ഞെട്ടിക്കുന്ന വിജയമാണ് തമിഴ്നാട്ടിൽ നേടുന്നത്. വിജയ് പ്രഭാവത്തിൽ മുഖ്യമന്ത്രി സ്റ്റാലിന് തന്നെ വൻപരാജയം നേരിടേണ്ടിവന്നു. വോട്ടെണ്ണൽ തുടങ്ങിയ ആദ്യമണിക്കൂറിൽ തന്നെ 90ലേറെ സീറ്റുകളിൽ ടി.വി,​കെ മുന്നേറ്റം തുടങ്ങിയിരുന്നു. തമിഴ്നാട്ടിലെ സ്ത്രീകളെയും കർഷകരെയും യുവാക്കളെയും ലക്ഷ്യമിട്ട് വിപുലമായ ക്ഷേമാധിഷ്ഠിത പ്രകടന പത്രികയുമായാണ് വിജയുടെ ടി.വി.കെ തിരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നത് . ഡി.എം.കെയുടെ മകളിൽ ഉരിമൈ തോഗൈയുമായി മത്സരിക്കാൻ വിജയ് ” തായ്ക്ക് തലൈമൈ” (അമ്മമാർക്ക് നേതൃത്വം)​ പദ്ധതി അവതരിപ്പിച്ചു. സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ സഹായം, പ്രതിവ‌ർഷം ആറ് സൗജന്യ എൽ.പി.ജി സിലിണ്ടറുകൾ എന്നിവ വാഗ്ദാനം ചെയ്ത് നിർണായകമായ വനിതാ വോട്ടുബാങ്കിൽ മുൻതൂക്കം നേടി. തൊഴിലില്ലാത്ത യുവാക്കൾക്ക് സാമ്പത്തിക സഹായം, കർഷകരുടെ വായ്പ എഴുതിത്തള്ളൽ,​ എ.ഐ അധിഷ്ഠിത ഹബ്ബുകൾ എന്നിവയും പാർട്ടി വാഗ്ദാനം ചെയ്തു.


Source link

Back to top button