test del 5 copy of del 3

ഇടുക്കി ‘കൈ’ പിടിച്ചു, 25 വർഷത്തിന് ശേഷം; ആഘോഷത്തിമിർപ്പിൽ കോൺഗ്രസ് പ്രവർത്തകർ


തൊടുപുഴ ∙ രണ്ടു പതിറ്റാണ്ടിനു ശേഷമാണ് ഇടുക്കി ജില്ലയിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചു കോൺഗ്രസിന് എംഎൽഎമാർ ഉണ്ടാകുന്നത്. 2001ൽ പീരുമേട്ടിൽ കോൺഗ്രസിലെ ഇ.എം.ആഗസ്തി ജയിച്ച ശേഷം പിന്നീടു ജയിക്കാനായത് ഇപ്പോഴാണ്. ദേവികുളത്ത് 2001ൽ എ.കെ.മണി ജയിച്ച ശേഷം 2006ലെ തിരഞ്ഞെടുപ്പ് മുതൽ ഇവിടെ തുടർച്ചയായി സിപിഎം ആണു ജയിച്ചത്. ഇപ്പോഴാണ് കോൺഗ്രസിന് മണ്ഡലം തിരിച്ചു പിടിക്കാനായത്.ഇടുക്കി ചുവടുവച്ചു; കോൺഗ്രസിന്റെ ആഹ്ലാദത്തിനൊപ്പം തൊടുപുഴ∙ രണ്ടു പതിറ്റാണ്ടിനു ശേഷം പാർട്ടിക്ക് എംഎൽഎയെ ലഭിച്ച സന്തോഷത്തിൽ കോൺഗ്രസ് പ്രവർത്തകർ ഇന്നലെ ആഘോഷത്തിമിർപ്പിലായിരുന്നു. ചെറുടൗണുകളിലും ജംക്‌ഷനുകളിലും ത്രിവർണ പതാക നിറഞ്ഞു. പൈനാവ് എംആർഎസിൽ വോട്ടെണ്ണൽ തുടങ്ങിയത് മുതൽ യുഡിഎഫ് പ്രവർത്തകർ കൃത്യമായ തയാറെടുപ്പിലായിരുന്നു. ലീഡ് ഉയർന്നതോടെ തൊടുപുഴയിലെ സ്ഥാനാർഥി അപു ജോൺ ജോസഫും ഇടുക്കിയിലെ സ്ഥാനാർഥി റോയി കെ.പൗലോസും ഉടുമ്പൻചോലയിലെ സ്ഥാനാർഥി സേനാപതി വേണുവും കൗണ്ടിങ് സ്റ്റേഷനിൽ എത്തി.


Source link

Back to top button