test del 5 copy of del 3
എന്ത് ചെയ്തിട്ടും രക്ഷയില്ല! 3 മാസം, പെട്ടിക്കടയിൽ മോഷണം നടത്തിയത് 10ലധികം തവണ; മോഷ്ടിക്കുന്നത് ചില്ലറകളും ഭക്ഷ്യസാധനങ്ങളും

എരുമേലി ∙ 3 മാസത്തിനുള്ളിൽ 10 തവണയിൽ അധികം വഴിയരികിലെ പെട്ടിക്കട കുത്തിത്തുറന്നു മോഷണം നടത്തിയതായി പരാതി. എരുമേലി കൊരട്ടി റോഡരികിൽ പ്രവർത്തിക്കുന്ന തോപ്പിൽ ടി.വി.ഷാജി (സജി 58)യുടെ പെട്ടിക്കടയാണ് കുത്തിത്തുറന്നത്. രോഗിയായ ഷാജി പഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പിലും അപേക്ഷ സമർപ്പിച്ചാണ് പെട്ടിക്കട തുടങ്ങിയത്. ലോട്ടറിയും ശീതളപാനിയങ്ങളുമാണ് വിൽപന നടത്തുന്നത്. എന്നാൽ മിക്ക ദിവസങ്ങളിലും പെട്ടിക്കട കുത്തിത്തുറന്ന് ചില്ലറകളും ഭക്ഷ്യസാധനങ്ങളും മോഷ്ടിക്കുന്നത് പതിവായി.
Source link


