NATIIONAL
വൈഭവ് സൂര്യവംശിയെ തൊട്ടു, അതിരുവിട്ട ആഘോഷം, കൈൽ ജാമിസനെ അച്ചടക്കം പഠിപ്പിക്കും, വലിയ ശിക്ഷ

ജയ്പൂർ∙ ഐപിഎൽ മത്സരത്തിനിടെ രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശിയെ പുറത്താക്കിയപ്പോൾ, അതിരുവിട്ട് ആഘോഷിച്ച ഡല്‍ഹി പേസർ കൈല്‍ ജാമീസന് കുരുക്ക്. വെള്ളിയാഴ്ച നടന്ന മത്സരത്തിനു തൊട്ടുപിന്നാലെ ന്യൂസീലൻഡ് താരത്തിന് ഒരു ഡിമെറിറ്റ് പോയിന്റ് ശിക്ഷയായി ചുമത്തി. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിൾ 2.5 ലംഘിക്കപ്പെട്ടെന്നു കണ്ടെത്തിയാണ് ജാമീസനെതിരായ നടപടി. മത്സരത്തിനിടെ മറ്റൊരു താരത്തെ പ്രകോപിപ്പിക്കുന്നതിനു വേണ്ടി ഭാഷയോ, പ്രത്യേക ആക്ഷനോ ഉപയോഗിക്കുന്നത് ഐപിഎലിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.രാജസ്ഥാൻ റോയസൽസിനെതിരെ ഏഴു വിക്കറ്റിനാണ് ഡൽഹി ക്യാപിറ്റൽസിന്റെ ജയം. 226 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി മറികടന്നത്. അർധസെഞ്ചറി നേടിയ കെ.എൽ.രാഹുൽ (40 പന്തിൽ 75), പാത്തും നിസ്സങ്ക (33 പന്തിൽ 62), അശുതോഷ് ശർമ (15 പന്തിൽ 25*) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഡൽഹിയുടെ ജയം. തുടർച്ചയായ മൂന്നു പരാജയങ്ങൾക്കുശേഷമാണ് വിജയവഴിയിലേക്ക് ഡൽഹി തിരിച്ചെത്തിയത്. എട്ടു പോയിന്റുമായി ചെന്നൈയെ മറികടന്ന് ആറാം സ്ഥാനത്തേയ്ക്കു കയറുകയും ചെയ്തു. പോയിന്റ് ടേബിളിൽ ഒന്നാമതാകാനുള്ള അവസരമാണ് രാജസ്ഥാനു നഷ്ടമായത്. 12 പോയിന്റുമായി അവർ മൂന്നാം സ്ഥാനത്ത് തുടരുന്നു.
Source link


