test del 5 copy of del 3

വാണിജ്യ സിലണ്ടർ വിലവർധനയിൽ പ്രതിഷേധം: മേയ് 6ന് ഹോട്ടലുകൾ പണിമുടക്കും


കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന്റെ വില വർധനയിൽ പ്രതിഷേധിച്ച് ഹോട്ടലുകൾ പണിമുടക്കിലേക്ക്. മേയ് ആറിന് സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ചിടാൻ വെള്ളിയാഴ്ച കൊച്ചിയിൽ ചേർന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ യോഗത്തിൽ തീരുമാനിച്ചു. വിലവർധനവിന്റെ ആഘാതം ഹോട്ടലുകൾക്കു മാത്രമല്ല, പൊതുജനങ്ങളെയും സാരമായി ബാധിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. ഹോട്ടൽ ഭക്ഷണവില ഉയർത്തേണ്ടത് അനിവാര്യമായി വരുമെന്നതിനാൽ അതിനെ ആശ്രയിക്കുന്ന സാധാരണക്കാരുടെ ജീവിതച്ചെലവ് കൂടും. കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ആറാം തീയതി നടത്തുന്ന അടച്ചിടൽ സമരത്തിന് എല്ലാവിധ  പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.


Source link

Back to top button