NATIIONAL
വൈഭവ് സൂര്യവംശിയുടെ ബലഹീനത എന്താണ്?; മറുപടി നൽകി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം

മുംബൈ ∙ പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശി തന്നെ ആക്രമണാത്മകവുമായ ബാറ്റിങ് ശൈലിയിലൂടെ ആരാധകരെ എപ്പോഴും ആകർഷിക്കുന്നുണ്ട്. ഈ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച വൈഭവ്, റൺവേട്ടക്കാരുടെ പട്ടികയിലും മുൻപന്തിയിലാണ്. വൈഭവിന്റെ ബാറ്റിങ് ‘പ്രഹരത്തിന്’ ഇരയായവരിൽ ലോകോത്തര ബോളർമാരായ ജസ്പ്രീത് ബുമ്രയും ജോഷ് ഹെയ്‌സൽവുഡ് വരെയുമുണ്ട്. എന്നാൽ വൈഭവിനെ തടയാൻ എന്തെങ്കിലും മാർഗമുണ്ടോ? എന്താണ് വൈഭവിന്റെ ബലഹീനത? വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസമായ ഇയാൻ ബിഷപ്പിനു മുന്നിലും ഈ ചോദ്യമെത്തി. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു:വൈഭവ് സൂര്യവംശിയുടെ ബാറ്റിൽ എഐ ചിപ്പുണ്ടെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് നിരീക്ഷകനായ നൗമാൻ നിയാസ് കഴിഞ്ഞ ദിവസം ആരോപിച്ചത് സൈബർലോകത്ത് ചർച്ചയായിരുന്നു. വൈഭവിന്റെ തകർപ്പൻ ബാറ്റിങ്ങിനു പിന്നിൽ എഐ ചിപ്പാണെന്നും അതു ലബോറട്ടറിയിൽ പരിശോധിക്കണമെന്നുമായിരുന്നു പാക്ക് നിരീക്ഷകൻ തമാശരൂപേണ പറഞ്ഞത്. എന്നാലിപ്പോൾ നൗമാന് വൈഭവ് മറുപടി നൽകുകയും ചെയ്തു. ദൈവമാണ് തന്റെ ബാറ്റിൽ എന്തോ സ്ഥാപിച്ചിരിക്കുന്നതെന്നാണ് വൈഭവിന്റെ നിലപാട്. ‘‘ദൈവമാണ് അത് എന്റെ ബാറ്റിൽ വച്ചത്. എന്റെ ബാറ്റിൽ എന്തോ ഉണ്ടെന്ന് സ്വർഗത്തിൽ ഇരുന്ന് അദ്ദേഹം പറഞ്ഞു. ഞാൻ അത് ഉപയോഗിക്കുകയാണ്.’’– രാജസ്ഥാൻ റോയൽസ് പുറത്തുവിട്ട വിഡിയോയിൽ വൈഭവ് പറഞ്ഞു.
Source link


