test del 5 copy of del 3

മഴ കനക്കുന്നു; അടുത്ത നാലു ദിവസത്തെ സാധ്യത ഇങ്ങനെ: കോതമംഗലത്ത് കാറ്റിലും മഴയിലും നാശനഷ്ടം


‍‍തിരുവനന്തപുരം ∙ കൊടും ചൂടിൽ വലഞ്ഞ കേരളത്തിന് ആശ്വാസമായി വേനൽമഴ. സംസ്ഥാനത്ത് പലയിടത്തും മികച്ച മഴ ലഭിച്ചതോടെ ചൂടിനു കുറവുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കോതമംഗലത്ത് വൈകിട്ട് കനത്ത മഴയും കാറ്റിലും നാശനഷ്ടങ്ങളുണ്ടായി. ശക്തമായ കാറ്റിൽ പൂയംകുട്ടി റോഡിൽ നിരവധി മരങ്ങൾ കടപുഴകി റോഡിലേക്ക് വീണു. ബ്ലാവന കടവു മുതൽ പൂയംകുട്ടി റൂട്ടിലാണ് മരങ്ങൾ മറിഞ്ഞ് വീണത്. വാഹനത്തിനും കേടുപാടുകൾ ഉണ്ട്. വൈദ്യുതി പോസ്റ്റുകളും തകർന്നു. കോതമംഗലം ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ച് നീക്കിത്തുടങ്ങി.


Source link

Back to top button