CINEMA

തായ് രാധിക


സിനിമയിൽ 50 വർഷത്തിന് അരികിൽ എത്തുമ്പോൾ രാധിക ശരത്‌കുമാർ സംസാരിക്കുന്നു. ‘തായ് കിഴവി” ആണ് ഇപ്പോൾ തമിഴ് സിനിമയിൽ സംസാരം. 63-ാം വയസിൽ തായ്‌കിഴവി സിനിമയിൽ പടുവൃദ്ധയായ പാവുനുത്തായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഞെട്ടിക്കുകയാണ് രാധിക ശരത്‌കുമാർ. തമിഴ്‌നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിൽ കാണുന്ന പാട്ടിമാരുടെ ശരീരഭാഷയും മാനറിസങ്ങളും സംസാരരീതിയിലും എല്ലാം തായ്‌ കിഴവിയിൽ പുനരാവിഷ്കരിച്ച് രാധിക ശരത്കുമാർ അത്ഭുതപ്പെടുത്തി. സൂപ്പർ സ്റ്റാറില്ലാതെ ‘സൂപ്പർ ലേഡി” ആയി 80 കോടി കളക്ഷൻ നേടി തായ്‌കിഴവിയെ നോക്കി രാധിക ശരത് കുമാർ നിറഞ്ഞു ചിരിച്ചു . ബഡ്ജറ്റ് വെറും 9 കോടി. നവാഗതനായ ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്ത കോമഡി ഡ്രാമ ഈ വർഷം 50 കോടി ക്ളബിൽ എത്തുന്ന രണ്ടാമത്തെ തമിഴ് ചിത്രം ആണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ വൈവിധ്യമാർന്ന വേഷങ്ങൾ അവതരിപ്പിച്ച രാധിക ശരത്കുമാർഅടുത്ത വർഷം സിനിമയിൽ 50 വയസ് പൂർത്തിയാക്കാൻ ഒരുങ്ങുമ്പോഴാണ് പുത്തൻ വിജയത്തിളക്കം.തായ് കിഴവി’ എന്ന കഥാപാത്രം കരിയറിൽ ഏറ്റവും മികച്ച വേഷമായി മാറിയപ്പോൾ നേരിട്ട വെല്ലുവിളി എന്ത് ?


Source link

Back to top button