CINEMA

‘പണ്ട് നാരങ്ങാ കച്ചവടം നടത്തി, ഇന്ന് ജീവിക്കാൻ മാസം ലക്ഷങ്ങൾ വേണം, പ്രമുഖന്റെ സ്ഥിതി അഖിൽ മാരാർക്ക് വരാതിരിക്കട്ടെ’


ആലപ്പി അഷ്‌റഫ് പറഞ്ഞത്:’ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയ്‌ക്കെതിരെ തരംതാഴ്‌ന്ന അധിക്ഷേപമുയർത്തിയ ശേഷം അതേ ഷോയിൽ പങ്കെടുത്ത വ്യക്തിയാണ് അഖിൽ മാരാർ. അഖിൽ മാരാരുടെ ആദ്യത്തെ നിലപാട് മാറ്റമായി നമ്മൾ ശ്രദ്ധിച്ചത് അതായിരുന്നു. അതിനാലാണ് അഖിൽ മാരാർ പറയുന്ന വാക്കുകൾ മുഖവിലയ്‌ക്ക് എടുക്കേണ്ടതില്ലെന്ന് രമേഷ് പിഷാരടി പറഞ്ഞത്. രാവിലെ പറയുന്ന അഭിപ്രായം ഉച്ച കഴിയുമ്പോൾ മാറ്റിപ്പറയുന്ന ആളാണ് അഖിൽ മാരാരെന്നും പിഷാരടി പറഞ്ഞു. ഷോയിൽ വിജയിച്ചുവെങ്കിലും പലപ്പോഴും ബിഗ് ബോസ് ഹൗസിൽ വച്ച് പക്വതയില്ലാത്ത പരാമർശങ്ങളും പ്രവൃത്തികളും മൂലം വിവാദങ്ങളിൽപ്പെട്ടിരുന്നു. എന്തൊക്കെയായാലും ബിഗ് ബോസിൽ വിജയിയായത് അഖിലിന്റെ തലവര തന്നെ മാറ്റിമറിച്ചു. പണം കൊണ്ടായാലും സ്വഭാവം കൊണ്ടായാലും അഖിൽ മറ്റൊരാളായി മാറി. ഉപജീവനത്തിനായി തെരുവോരങ്ങളിൽ നാരങ്ങാ കച്ചവടം നടത്തിയിരുന്ന വ്യക്തി പൊരുതി നേടിയെടുത്ത വിജയം നാം അംഗീകരിക്കേണ്ടതുണ്ട്. ബിഗ് ബോസിൽ നിന്നിറങ്ങിയ അഖിൽ മാരാർ പണം സമ്പാദിച്ച് കൂട്ടാനുള്ള തത്രപ്പാടിലായിരുന്നു. ഉദ്‌ഘാടനങ്ങളും ഗൾഫ് യാത്രകളും ചാനൽ ഷോകളും വഴി പണം സമ്പാദിച്ച് കൂട്ടി. തന്റെ ഒരു മാസത്തെ ചെലവ് മൂന്ന് ലക്ഷം രൂപയാണെന്ന് അഖിൽ തന്നെ സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്. ഇത് തുറന്നുപറഞ്ഞപ്പോൾ അദ്ദേഹത്തിന് ട്രോളും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.


Source link

Back to top button