NATIIONAL

റിയാൻ പരാഗിനെതിരെ ക്രിമിനൽ കേസെടുക്കും? തടവുശിക്ഷ വരെ ലഭിച്ചേക്കാവുന്ന കുറ്റം; ക്യാപ്റ്റൻ സ്ഥാനം തെറിക്കുമോ?


മുല്ലൻപുർ∙ ഐപിഎൽ മത്സരത്തിനിടെ ഡ്രസ്സിങ് റൂമിനുള്ളിൽ വേപ് (ഇ–സിഗരറ്റ്) ഉപയോഗിച്ച രാജസ്ഥാൻ റോയൽസ് ടീം ക്യാപ്റ്റൻ റിയാൻ പരാഗിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് സാധ്യത. സംഭവത്തിൽ ബിസിസിഐ അഴിമതിവിരുദ്ധ വിഭാഗം പ്രാഥമിക അന്വേഷണം ആരംഭിച്ചതായാണ് വിവരം. ചൊവ്വാഴ്ച പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെയാണ് റിയാൻ പരാഗ് ഡ്രസ്സിങ് റൂമിനുള്ളിലിരുന്ന് വേപ് ഉപയോഗിച്ചത്. രാജസ്ഥാൻ ഇന്നിങ്സിന്റെ 16–ാം ഓവറിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ  പ്രചരിച്ചതോടെ താരത്തിനെതിരെ വ്യാപകമായി വിമർശനമുയരുകയും ചെയ്തു. യശസ്വി ജയ്‌സ്വാൾ, യുധ്‌വീർ സിങ് ചരക്, കുൽദീപ് സെൻ തുടങ്ങിയവരും ഈ സമയം പരാഗിനു സമീപമുണ്ട്.പരാഗിന്റെ ഭാഗത്തുനിന്നു തീർത്തും നിരുത്തരവാദിത്തപരമായ നടപടിയാണുണ്ടായെന്ന് ബിസിസിഐ വൃത്തം വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. ‘‘ഒട്ടേറെ കളിക്കാർ ഇ-സിഗരറ്റ് ഉപയോഗിക്കാറുണ്ട്, പക്ഷേ അവർ അത് ഡ്രസ്സിങ് റൂമിനുള്ളിൽ ചെയ്യാറില്ല. ഇത്രയധികം ക്യാമറകൾ ചുറ്റുമുള്ളപ്പോൾ അങ്ങനെ ചെയ്യുന്നത് വളരെ അപകടകരവും അശ്രദ്ധവുമാണ്. പരാഗ് ഇത്ര പരസ്യമായി വേപ്പിങ് നടത്തിയ സാഹചര്യത്തിൽ, നടപടിയെടുക്കാൻ ബിസിസിഐ നിർബന്ധിതരായേക്കാം.’’– അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ ടീം അധികൃതർ ആരും ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല. ‘‘ഇത് ഡ്രസ്സിങ് റൂമിലെ ഇ-സിഗരറ്റ് ഉപയോഗവുമായി മാത്രം ബന്ധപ്പെട്ടുണ്ടായതല്ല. ഇത് കളിക്കാരുടെ സ്വകാര്യതയെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. കളിക്കാർ വസ്ത്രം പൂർണ്ണമായി ധരിക്കാത്ത അവസ്ഥയിലോ അല്ലെങ്കിൽ ക്യാമറകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന സമയങ്ങളോ ഉണ്ടാകാം. എന്നാൽ ഡ്രസ്സിങ് റൂമിൽ നിന്നുള്ള ദൃശ്യങ്ങൾ കാണിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ബിസിസിഐയല്ല, മറിച്ച് ബ്രോഡ്കാസ്റ്ററാണെന്ന് അവരോട് പറഞ്ഞു. പരാഗിന്റെ ഈ സംഭവത്തിന് ശേഷം, ഇത് ഒരുപക്ഷേ പുനഃപരിശോധിക്കപ്പെട്ടേക്കാം.’’– ഐപിഎൽ വൃത്തം കൂട്ടിച്ചേർത്തു.


Source link

Back to top button