CINEMA
‘വസ്ത്രം ഉരിയുന്നത് റോൾ കിട്ടാനാണെന്ന അസംബന്ധം ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടെ’; തുറന്നടിച്ച് എസ്തർ

സോഷ്യൽ മീഡിയയിലൂടെ ഉയരുന്ന സദാചാര ആക്രമണങ്ങൾക്കെതിരെ തുറന്നടിച്ച് നടി എസ്തർ അനിൽ. ഒരു അഭിമുഖത്തിനിടെ താരം പറഞ്ഞ ചില പരാമർശങ്ങളിൽ വിമർശിച്ച് രംഗത്തെത്തിയവർക്കാണ് ചുട്ടമറുപടി നൽകിയത്. ബാലതാരങ്ങളായി സിനിമയിലേക്ക് എത്തിയ പെൺകുട്ടികൾ നായികമാരാകുമ്പോൾ അവരെ ‘ഹൈപ്പർ സെക്ഷ്വലൈസ്’ ചെയ്യാനുള്ള പ്രവണത മലയാളികൾക്കുണ്ടെന്നാണ് താരം അഭിമുഖത്തിൽ പറഞ്ഞത്. ‘നായിക റോളിലേക്ക് പാകമായി എന്ന് സിനിമാക്കാരെ അറിയിക്കാനുള്ള ഒരു ഹൈപ്പർ സെക്ഷ്വൽ ഷോ ഓഫ് ബാലതാരങ്ങൾ കാണിക്കാറുണ്ട്’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഈ പ്രതികരണങ്ങൾക്കാണ് താരം മറുപടിയുമായി എത്തിയത്. ‘വസ്ത്രം ഉരിയുന്നത് സിനിമയിൽ റോൾ കിട്ടാനാണെന്ന അസംബന്ധം ഇനിയെങ്കിലും നമുക്ക് അവസാനിപ്പിച്ചുകൂടെ?, സോഷ്യൽ മീഡിയയിൽ ഗ്ലാമറസായതുകൊണ്ട് മാത്രം സിനിമയിൽ കഴിവുള്ള നായികമാരായി മാറിയ എത്ര പേരുണ്ടെന്ന് പറഞ്ഞുതരൂ? ഒരാൾ പോലുമില്ല. ഇനി അരെങ്കിലും അങ്ങനെ ചെയ്താലും അതിൽ മറ്റുള്ളവർക്ക് എന്താണ് കാര്യം?
Source link


