കൊഹ്ലിയുടെ ഓട്ടോഗ്രാഫ് കിട്ടിയില്ല; പൊട്ടിക്കരഞ്ഞ് ബാറ്റ് വലിച്ചെറിഞ്ഞ് കുട്ടി, പിന്നാലെ വിമർശനം

ന്യൂഡൽഹി: വിരാട് കൊഹ്ലിയുടെ ഓട്ടോഗ്രാഫ് കിട്ടാത്തതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് കുട്ടി ആരാധകൻ. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീം താമസിച്ചിരുന്ന ഹോട്ടലിലാണ് സംഭവം. പൊട്ടിക്കരഞ്ഞ് കെെയിൽ ഉണ്ടായിരുന്ന ബാറ്റും വലിച്ചെറിഞ്ഞ് കുട്ടി നടന്നുപോകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കനത്ത സുരക്ഷയിലാണ് കൊഹ്ലി ഹോട്ടലിലെത്തിയത്. വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. പല വിധത്തിലാണ് സോഷ്യൽ മീഡിയയിൽ വീഡിയോയോട് പ്രതികരിക്കുന്നത്. വിരാട് കൊഹ്ലിയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരുന്നുണ്ട്. കുട്ടിയുടെ സങ്കടം കണ്ടുനിൽക്കാൻ കഴിയില്ലെന്നും ഒരു ഒപ്പ് ആ കുട്ടിയെ സംബന്ധിച്ച് വലിയ കാര്യമാണെന്നും പലരും അഭിപ്രായപ്പെടുന്നു. എന്നാൽ തിരക്കേറിയ ഷെഡ്യൂളിനിടെ എല്ലാ ആരാധകരെയും ശ്രദ്ധിക്കാൻ താരങ്ങൾക്ക് കഴിഞ്ഞെന്ന് വരില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നു.
Source link


