LATEST NEWS

തോക്ക്, കത്തി, സ്പ്രേ…കാമുകന്റെ ഭാര്യയെ കൊലപ്പെടുത്തി നാൽപ്പത്തിയഞ്ചുകാരി, കുത്തിയത് 10 തവണ


മുംബൈ∙ കാമുകന്റെ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി നാൽപ്പത്തിയഞ്ചുകാരി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് നടുക്കുന്ന സംഭവമുണ്ടായത്. സാധന മഹേന്ദ്ര സോൻപട്കറെന്ന (40) യുവതിയാണ് കൊല്ലപ്പെട്ടത്. ഷീല സോനാറാണ് പ്രതി. ഷീല സാധനയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സാധനയെ ആക്രമിക്കുകയുമായിരുന്നു. കഴുത്തിലും പിന്നീട് നെഞ്ചിലുമായി പത്തോളം തവണ സാധനയ്ക്ക് കുത്തേറ്റിട്ടുണ്ട്.കൊലപാതകത്തിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. സമീപവാസികൾ പകർത്തിയ ദൃശ്യങ്ങളിൽ വീടിന്റെ ലിവിങ് റൂമിൽ സാധനയുടെ മൃതദേഹം ചോരയിൽ കുളിച്ചു കിടക്കുന്നതും ഷീലയ്ക്കു പിന്നിലെ സോഫയിലിരുന്ന സാധനയുടെ ഭർതൃമാതാവ് കരയുന്നതും കാണാം. (Disclaimer: വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @sirajnoorani എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.)


Source link

Back to top button