LATEST NEWS
ഖമനയി ‘പുറത്ത്’; ഇറാനിൽ അട്ടിമറി? വെടിനിർത്തൽ നീട്ടിയത് തട്ടിപ്പെന്ന് ഇറാൻ, കുതിച്ച എണ്ണ താഴേക്ക്, തകർന്ന സ്വർണവും ഓഹരിയും മുന്നോട്ട്

പാക്കിസ്ഥാൻ ആഭ്യർഥിച്ചതുപ്രകാരമെന്ന് ചൂണ്ടിക്കാട്ടി ഇറാനെതിരായ വെടിനിർത്തൽ കാലാവധി നീട്ടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എത്രകാലത്തേക്കാണ് വെടിനിർത്തൽ നീട്ടിയതെന്ന് ട്രംപ് പറഞ്ഞില്ല. ഇറാന് ‘‘ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്’’ എന്ന് പറഞ്ഞ ട്രംപ്, അവർക്ക് ചർച്ചയ്ക്ക് സജ്ജമാകാനും ഉചിതമായ ഡീൽ തയാറാകാനും സമയം ആവശ്യമുണ്ടെന്നും അതുവരേയ്ക്കും വെടിനിർത്തൽ നീട്ടുന്നതായും അഭിപ്രായപ്പെട്ടു.നന്ദിയെന്ന് പാക്കിസ്ഥാൻ; തട്ടിപ്പെന്ന് ഇറാൻ‘‘തോറ്റുകൊണ്ടിരിക്കുന്ന യുഎസിന് എങ്ങനെയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കാനാവുക? ട്രംപിന്റെ വെടിനിർത്തൽ നീട്ടൽ പൊള്ളയാണ്. കടൽ ഉപരോധവും യുദ്ധവും തമ്മിൽ വ്യത്യാസമില്ല. സൈനികമായി ചുട്ടമറുപടി ഇറാൻ നൽകും’’ – മൊഹമ്മദി പറഞ്ഞു. വെടിനിർത്തൽ എന്ന പേരിൽ ഇറാനുമേൽ ‘സർപ്രൈസ്’ ആക്രമണത്തിനാണ് അമേരിക്ക ഒരുങ്ങുന്നത്. തിരിച്ചടിക്കാൻ ഇറാൻ തയാറാണെന്നും മൊഹമ്മദി വ്യക്തമാക്കി.
Source link


