NATIIONAL
അർഷ്ദീപിനെ കെട്ടിപ്പിടിച്ച് പ്രീതി സിന്റ, പിന്നാലെ തുള്ളിച്ചാടി താരം; മുഹമ്മദ് ഷമിയുടെ പ്രതികരണം വൈറൽ– വിഡിയോ

മുല്ലൻപുർ ∙ ഈ ഐപിൽ സീസണിൽ പഞ്ചാബ് കിങ്സ് അപരാജിത കുതിപ്പ് തുടരുകയാണ്. ആറു മത്സരങ്ങളിൽ അഞ്ചും വിജയിച്ചാണ് ശ്രേയസ്സ് അയ്യരുടെയും സംഘത്തിന്റെയും തേരോട്ടം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. ഞായറാഴ്ച ലക്സൗ സൂപ്പർ ജയന്റ്സിനെതിരെ 54 റൺസിന്റെ ആധികാരിക വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ്, ഈ സീസണിലെ ഉയർന്ന ടോട്ടലായി 254/7 നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ലക്നൗവിന് 20 ഓവറിൽ 5 വിക്കറ്റിന് 200 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.പ്രശസ്ത ബോളിവുഡ് നടി കൂടിയായ പ്രീതി സിന്റ, പഞ്ചാബ് കിങ്സിന്റെ മിക്ക മത്സരങ്ങളും കാണാൻ സ്റ്റേഡിയത്തിലെത്താറുണ്ട്. നടിയുടെ വിനയത്തിനും ടൂർണമെന്റിലുടനീളം താരങ്ങൾക്കു നൽകുന്ന ശക്തമായ പിന്തുണയ്ക്കും ആരാധകർ അവരെ പ്രശംസിക്കാറുണ്ട്. 2008ൽ ഐപിഎൽ ആരംഭിച്ച സമയത്ത് നടന്ന ലേലത്തിലൂടെയാണ് പ്രീതി സിന്റ പഞ്ചാബ് കിങ്സിന്റെ (അന്ന് കിങ്സ് ഇലവൻ പഞ്ചാബ്) സഹഉടമയായത്.
Source link


