NATIIONAL

മത്സരത്തിന് ക്ഷണിച്ചില്ല, കളിക്കിടെ പിച്ചിലേക്ക് ട്രാക്ടർ ഓടിച്ചുകയറ്റി ഉഴുതുമറിച്ച് നേതാവ്; അന്തംവിട്ട് കളിക്കാരും കാണികളും– വിഡിയോ


മുംബൈ∙ ക്രിക്കറ്റ് ടൂർണമെന്റ് ഫൈനൽ മത്സരം കാണാൻ ക്ഷണിക്കാത്തതിൽ പ്രകോപിതനായ രാഷ്ട്രീയ നേതാവ് മത്സരത്തിനിടെ പിച്ചിലേക്ക് ട്രാക്ടർ ഓടിച്ചു കയറ്റി.മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ നടന്ന ഒരു ഒരു പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് സംഭവം. മുംബൈയിൽ നിന്ന് 400 കിലോമീറ്ററിലധികം അകലെയുള്ള ധരൻഗാവിലെ എംഎൽഎ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിനിടെ ഏപ്രിൽ 12നായിരുന്നു നാടകീയരംഗങ്ങൾ. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. സ്ഥലത്തെത്തിയ പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി സംഘാടകർ അറിയിച്ചു. കളി തുടരാൻ നിർവാഹമില്ലത്തിനാൽ മത്സരം ഉപേക്ഷിച്ചതായും വിഷയം വഷളാക്കേണ്ടെന്ന് തീരുമാനിച്ചതിനാൽ പരാതിയൊന്നും നൽകിയിട്ടില്ലെന്നും സംഘാടകർ കൂട്ടിച്ചേർത്തു.


Source link

Back to top button