test del 5 copy of del 3
ഷോട്സ് ധരിക്കുന്നത് ലൈംഗികാതിക്രമത്തിന് കാരണമെന്ന് വൈസ് ചാൻസലർ വി.നാഗരാജ്; പ്രതിഷേധം

ചെന്നൈ∙ ഷോട്സ് ധരിക്കുന്നവർ ലൈംഗികാതിക്രമം ക്ഷണിച്ചു വരുത്തുകയാണെന്നും ശ്രദ്ധയാകർഷിക്കാനാണു ശ്രമിക്കുന്നതെന്നും തിരുച്ചിറപ്പള്ളി ദേശീയ ലോ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വി.നാഗരാജ് പറഞ്ഞതിനെതിരെ വിദ്യാർഥികളുടെ പ്രതിഷേധം. അനുചിതമായ വസ്ത്രധാരണം ലൈംഗികാതിക്രമത്തിന് വഴിവയ്ക്കുമെന്നും വിദ്യാർഥികളുടെയും അധ്യാപകരുടെയും ശ്രദ്ധ മാറുന്നതിന് ഇടയാക്കുമെന്നുമായിരുന്നു വൈസ് ചാൻസലറുടെ പരാമർശം. 2016ൽ ബെംഗളൂരു നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായിരിക്കെ നാഗരാജ് നടത്തിയ പരാമർശത്തിനെതിരെ വിദ്യാർഥികൾ ഷോട്സ് ധരിച്ചു പ്രതിഷേധിച്ചിരുന്നു. എന്നാൽ, 2016ലെ പരാമർശത്തിൽ അഭിമാനമുണ്ടെന്നാണു വിസിയുടെ നിലപാടെന്നു വിദ്യാർഥികൾ ആരോപിച്ചു.
Source link


