NATIIONAL
ബാറ്റിങ്ങിനിടെ ആരാധകനോടും കലിപ്പിച്ചു; ഹാർദിക് പാണ്ഡ്യയ്ക്ക് എന്തുപറ്റി? മുംബൈ ക്യാപ്റ്റൻ രോഷത്തിൽ

മുംബൈ∙ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ സ്ക്രീനിനു മുന്നിലേക്കു കയറിനിന്ന ആരാധകനു നേരെയും കലിപ്പിച്ച് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. മുംബൈ ഇന്ത്യൻസിന്റെ തുടർച്ചയായുള്ള തോൽവികൾക്കിടെ പഞ്ചാബ് കിങ്സിനെതിരെ ബാറ്റു ചെയ്യുമ്പോഴായിരുന്നു സ്ക്രീനിലേക്കു കയറിനിന്ന് തടസ്സം സൃഷ്ടിച്ച ആരാധകനെതിരെയും പാണ്ഡ്യ തിരിഞ്ഞത്. ഒന്നിലേറെ തവണ ആരാധകൻ സ്ക്രീനിനു മുന്നിലൂടെ നടന്നതോടെ ഹാർദിക്കിനു നിയന്ത്രണം നഷ്ടമാകുകയായിരുന്നു. ആരാധകനെതിരെ പാണ്ഡ്യ രോഷം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.പഞ്ചാബിനെതിരെ മൂന്നോവറുകൾ പന്തെറിഞ്ഞ പാണ്ഡ്യ, 39 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. സാധാരണയായി സമ്മർദഘട്ടങ്ങളിൽ മികച്ച പ്രകടനം നടത്താറുള്ള പാണ്ഡ്യയ്ക്ക് ഐപിഎൽ സീസണിൽ അതു തുടരാൻ സാധിച്ചിട്ടില്ല. മത്സരത്തിനിടെ പാണ്ഡ്യയുടെ ഫീൽഡിങ് നിയന്ത്രണങ്ങളിൽ സൂപ്പർ താരം ജസ്പ്രീത് ബുമ്ര അസ്വസ്ഥനാകുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് മുംബൈ ഇന്ത്യൻസിനു നാണക്കേടായിട്ടുണ്ട്.
Source link

