test del 4 copy of del 3

സ്വർണവില വീണ്ടും ‘പൊള്ളുന്നു’; കേരളത്തിൽ മാർച്ചിലെ ഏറ്റവും ‘ചൂടൻ’ വില, ഇറാൻ ചർച്ച വിജയിച്ചാൽ വില കൂടുതൽ ‘കത്തും’


സംസ്ഥാനത്തെ സ്വർണവില ഇന്നും വർധിച്ചു. ഗ്രാമിന് 20 രൂപ കൂടി 14,260 രൂപയിലെത്തി. പവന് 160 രൂപയുടെ വർധനയുണ്ട്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,14,080 രൂപയാണ് നൽകേണ്ടത്. മാർച്ചിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്. ഏപ്രിൽ രണ്ടിന് രേഖപ്പെടുത്തിയ 1,09,240 രൂപയാണ് ഏറ്റവും കുറഞ്ഞ വില. യുഎസ് – ഇറാൻ യുദ്ധത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്വർണവില വർധിക്കുന്നത്. ക്രൂഡ് ഓയിൽ വില ഉയരുന്നത് രാജ്യാന്തര തലത്തിൽ പണപ്പെരുപ്പമുണ്ടാക്കുമെന്ന ആശങ്കയും ഇതിനിടയിൽ ശക്തമായി. ഇതോടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശ നിരക്ക് കുറച്ചേക്കില്ലെന്നാണ് കരുതുന്നത്. പലിശ നിരക്ക് കൂടി നിൽക്കുന്നത് സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡ് കുറയ്ക്കും. കേരളത്തിൽ ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലി സഹിതം 1.29 ലക്ഷം രൂപയോളം വിലവരും. ആഭരണ വിലയ്ക്ക് പുറമെ മൂന്നു മുതൽ മുപ്പത് ശതമാനം വരെയാണ് കേരളത്തിൽ പണിക്കൂലി ഈടാക്കുന്നത്. കൂടാതെ മൂന്നു ശതമാനം ജിഎസ്ടിയും ഹോൾമാർക്കിങ് ചാർജും നൽകേണ്ടി വരും. ഇതെല്ലാം ചേർത്ത തുകയാണ് മുകളിൽ നൽകിയിരിക്കുന്നത്.


Source link

Back to top button