test del 5 copy of del 3

എറണാകുളം സൗത്ത് റെയിൽ‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടർ പൂട്ടുന്നു; പകരം എടിവിഎം മാത്രം


കൊച്ചി ∙ എറണാകുളം സൗത്ത് റെയിൽ‍വേ സ്റ്റേഷനിലെ പടി‍ഞ്ഞാറേ കവാടത്തിലെ (ആറാം നമ്പർ പ്ലാറ്റ്ഫോം ഭാഗം) ടിക്കറ്റ് കൗണ്ടർ പൂട്ടാൻ നീക്കം. ഇന്നു മുതൽ പകൽ സമയത്ത് ഇവിടെയുള്ള ടിക്കറ്റ് കൗണ്ടർ ഉണ്ടാകില്ല. പകരം ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ (എടിവിഎം) മാത്രമാകും പ്രവർത്തിക്കുക. മെഷീനിലൂടെയുള്ള ടിക്കറ്റ് വിതരണത്തിന് വേഗം ഇല്ലാത്തതിനാൽ വേനലവധി, വിഷു തിരക്കു സമയത്തെ പരിഷ്കാരം തിരക്കു കൂട്ടുമെന്ന പരാതി ശക്തമാണ്.യാത്രക്കാർ ഓൺലൈൻ ടിക്കറ്റിങ് സംവിധാനം ഉപയോഗിക്കണമെന്നാണ് റെയിൽവേ നൽകുന്ന നിർദേശം. ഇതിന്റെ ഭാഗമായി റിസർവേഷൻ ടിക്കറ്റും സാധാരണ ജനറൽ ടിക്കറ്റും ഒരേ ടിക്കറ്റ് കൗണ്ടർ വഴി നൽകാൻ തീരുമാനിച്ചതോടെ തിരക്കു വർധിച്ചു. സാധാരണ യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കാൻ പ്രയാസമായി. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിൽ റെയിൽവൺ ആപ്പിൽ ലോഗിൻ ചെയ്യാൻ പോലും പലപ്പോഴും പ്രയാസമാണ്.ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാരെ ട്രെയിനിൽ ടിക്കറ്റ് പരിശോധനയ്ക്കായി മാറ്റുന്നതിനു വേണ്ടിയാണു പുതിയ പരിഷ്കാരം എന്നാണ് റെയിൽവേയുടെ വിശദീകരണം. ടിക്കറ്റ് കൗണ്ടറുകൾ പൂട്ടരുതെന്നും ആവശ്യത്തിനു ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർക്ക് ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ (സിഐടിയു) കത്ത് നൽകിയിട്ടുണ്ട്.


Source link

Back to top button