LATEST NEWS
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം: കോഴിക്കോട് ജില്ലയ്ക്ക് നൂറുമേനി തിളക്കം

കോഴിക്കോട് ∙ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ കോഴിക്കോട് ജില്ലയ്ക്ക് മികച്ച വിജയം. ജില്ലയിലെ എല്ലാ സിബിഎസ്ഇ സ്കൂളുകളും പത്താം ക്ലാസിൽ 100 ശതമാനം വിജയം കൈവരിച്ച് മികച്ച നേട്ടം കരസ്ഥമാക്കി. ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അഭിമാന നേട്ടം കൈവരിച്ച എല്ലാ വിദ്യാലയങ്ങളെയും മലബാർ സഹോദയ ഭാരവാഹികൾ അനുമോദിച്ചു.മലബാർ സഹോദയ പ്രസിഡന്റ് മോനി യോഹന്നാൻ, സെക്രട്ടറി ബി.പി.സിന്ധു, ട്രഷറർ ടി.എം.സഫിയ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെയാണ് അഭിനന്ദനം അറിയിച്ചത്. ജില്ലയിലെ മുഴുവൻ സ്കൂളുകളും നൂറുമേനി വിജയം നേടിയത് അധ്യാപകരുടെയും വിദ്യാർഥികളുടെയും കഠിനാധ്വാനത്തിന്റെയും രക്ഷിതാക്കളുടെ പൂർണമായ പിന്തുണയുടെയും ഫലമാണെന്ന് ഭാരവാഹികൾ പറഞ്ഞു.
Source link


